ഇനി ആരു പറയണം ഈ കവാടം തുറക്കാൻ?
text_fieldsവടകര: ആർ.ടി.ഒ ഓഫിസിൽ ജനങ്ങൾക്ക് പ്രവേശിക്കാനുള്ള കവാടം തിങ്കളാഴ്ചയും അടഞ്ഞുകിടന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗമാണ് വാഹന ഉടമകളുടെയും വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നവരുടെയും പ്രയാസം കണക്കിലെടുത്ത് കവാടം തുറക്കണമെന്ന് ആവശ്യപ്പെട്ടത്. വികസന സമിതി യോഗം നിയന്ത്രിച്ച കെ.കെ. രമ എം.എൽ.എയും ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്ത് എവിടെയും കാണാത്ത വിചിത്ര നടപടി പിൻവലിക്കണമെന്ന് യോഗത്തിലെത്തിയ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരുന്നു. മറ്റു ജനപ്രതിനിധികളും താലൂക്ക് വികസന സമിതി അംഗങ്ങളും ആവശ്യമുന്നയിച്ചിരുന്നു.
എന്നാൽ, ഈ തീരുമാനങ്ങൾ പൂർണമായി തള്ളുന്ന തരത്തിലാണ് അധികൃതരുടെ നടപടിയെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഗേറ്റുകൾ പൂട്ടിയതോടെ വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങൾക്കും ഡ്രൈവിങ് സംബന്ധമായ മറ്റ് ആവശ്യങ്ങൾക്കുമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേരുന്നവർ വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണ്. ഓഫിസിൽ ജീവനക്കാരുടെ അടുത്തേക്ക് പോകേണ്ട ഭാഗമാണ് അടഞ്ഞുകിടക്കുന്നത്. അതേസമയം, ഏജന്റുമാർക്ക് എവിടെയും കയറിയിറങ്ങാനുള്ള സ്വാതന്ത്ര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.