ധർമജന് താൽപര്യമില്ലായിരുന്നു; അന്വേഷണസമിതിക്ക് മുന്നിൽ നിറയെ പരാതികൾ
text_fieldsകോഴിക്കോട്: നിയമസഭ തെരെഞ്ഞടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ കെ.പി.സി.സി നിയോഗിച്ച െക. മോഹൻ കുമാർ അധ്യക്ഷനായ മൂന്നംഗ സമിതിക്ക് മുമ്പാകെ പരാതികളേറെ. തുടർച്ചയായ നാലാം തവണയും കോൺഗ്രസിന് സീറ്റില്ലാതായ കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലടക്കം പാളിച്ചയുണ്ടായതായി പരാതിയുയർന്നു
നടൻ ധർമജൻ മത്സരിച്ച ബാലുശ്ശേരിയിലെ പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു ആക്ഷേപങ്ങൾ കൂടുതൽ. ധർമജൻ സംസ്ഥാനത്തിന് പുറത്തായതിനാൽ എത്തിയില്ല.പിന്നീട് തിരുവനന്തപുരത്ത് സമിതി അംഗങ്ങളെ കാണാനെത്തുമെന്നറിയിച്ചിട്ടുണ്ട്. ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി നിർജീവമായിരുന്നെന്നും പണം പിരിച്ച് നേതാക്കൾ കൈയിലാക്കിയെന്നും ധർമജൻ നേരത്തേ ആേരാപിച്ചിരുന്നു.
എന്നാൽ, ധർമജെൻറ ആക്ഷേപങ്ങൾ തെറ്റാണെന്ന് പ്രചാരണത്തിെൻറ ജനറൽ കൺവീനർ ഗിരീഷ് മൊടക്കല്ലൂർ കമ്മിറ്റിയെ അറിയിച്ചു. ധർമജന് പ്രചാരണത്തിൽ താൽപര്യമില്ലായിരുന്നുെവന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലുള്ളവർ അന്വേഷണ സമിതിയോട് പറഞ്ഞു. രാവിലെ 10.30 കഴിഞ്ഞാണ് സ്ഥാനാർഥി എത്തിയിരുന്നത്. വൈകീട്ട് ആറു മണിക്ക് എങ്ങോട്ടോ പോകുമായിരുന്നു. ആദ്യഘട്ട പ്രചാരണം ഭംഗിയായി നടത്തിച്ചിരുന്നു. എന്നാൽ, രണ്ടാം ഘട്ടത്തിൽ പണമില്ലാതെ കുഴങ്ങി. പ്രചാരണകമ്മറ്റിക്ക് 80,000 രൂപ മാത്രമാണ് പിരിവായി കിട്ടിയത്. വൻതുക കിട്ടിയെന്ന പ്രചാരണം ശരിയല്ല. പ്രധാന നേതാക്കൾ പ്രചാരണത്തിന് വന്നില്ലെന്ന ധർമജെൻറ നേരത്തേയുള്ള ആരോപണവും ചില നേതാക്കൾ തള്ളി.
ഉമ്മൻ ചാണ്ടിയും രമേശ് െചന്നിത്തലയുമടക്കമുള്ളവർ എത്തിയതായി ഇവർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി വന്നില്ലെന്ന ആരോപണം ബാലിശമാണെന്നും അവർ പറഞ്ഞു. എലത്തൂരിലെ സീറ്റ് എൻ.സി.കെക്ക് നൽകിയതും വിമർശന വിധേയമായി. കോഴിക്കോട് നോർത്തിൽ മികച്ച പ്രകടനം നടത്തിയതായി പ്രചാരണത്തിന് നേതൃത്വം നൽകിയവർ അഭിപ്രായപ്പെട്ടു. ആവശ്യത്തിന് പണം കിട്ടാതെ ബുദ്ധിമുട്ടിയതും പലരും ശ്രദ്ധയിൽപ്പെടുത്തി. സ്ഥാനാർഥികളടക്കമുള്ളവരിൽനിന്നാണ് രണ്ടു ദിവസമായി അന്വേഷണ സമിതി തെളിവെടുത്തത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് എം.എ. ചന്ദ്രശേഖരൻ, അയിര ശശി എന്നിവർ അംഗങ്ങളായ സമിതി വിവരങ്ങൾ ശേഖരിക്കുന്നത്. തിരൂരിൽ വെച്ച് വ്യാഴാഴ്ച നടത്തുന്ന യോഗത്തിനുശേഷം കെ.പി.സി.സി പ്രസിഡൻറിന് റിപ്പോർട്ട് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.