മലബാറിന്റെ ‘ഹൃദയ’വുമായി ദുബൈയിലെ ദിഗ് വിജയ് സിങ് പുതുജീവിതത്തിലേക്ക്
text_fieldsകോഴിക്കോട്: ‘എന്റെ ഹൃദയം മലബാറിന്റെ ഹൃദയമാണ്’, ദുബൈയിലുള്ള 31കാരന് ദിഗ് വിജയ് സിങ്ങിന്റെ വാക്കുകളാണിത്. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍നിന്ന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ കൈവന്ന ഇദ്ദേഹം സ്വാഭാവികജീവിതത്തിലേക്ക് തിരികെവരുകയാണ്. ഒരു തവണ ഹൃദയാഘാതം സംഭവിച്ചശേഷമാണ് ഇദ്ദേഹം ചികിത്സ തേടിയെത്തിയത്. ദൈനംദിന കാര്യങ്ങള്‍പോലും ചെയ്യാന്‍ കഴിയാത്തവിധം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അവതാളത്തിലായിരുന്നു.
അള്‍ട്രാസൗണ്ട് ഗൈഡഡ് ആന്‍ജിയോപ്ലാസ്റ്റിയും ശ്രദ്ധയോടെയുള്ള പരിചരണവും നല്‍കിയാണ് ദിഗ് വിജയിന്റെ ജീവിതത്തിലെ സങ്കീര്‍ണമായ സമയം കടന്നുപോയത്. 2022 സെപ്റ്റംബര്‍ 20ന് കണ്ണൂരിലെ അപകടത്തില്‍ യുവാവിന്റെ ജീവന് പൊലിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ കുടുംബം കാണിച്ച മഹാമനസ്കതയാണ് ദിഗ് വിജയ് സിങ്ങിന്റെ ജീവിതം മാറ്റിയെഴുതിയത്. ഹൃദയം നല്കാന് കുടുംബം സമ്മതിച്ച വിവരം മേയ്ത്ര ഹോസ്പിറ്റല്‍ അറിയിച്ചതോടെ ശസ്ത്രക്രിയക്ക് വിധേയനായി.
ഇതിന് നേതൃത്വം നല്കിയ കാര്‍ഡിയോവാസ്കുലര്‍ ആൻഡ് തൊറാസിക് സര്‍ജറി സെന്റര്‍ ചെയറും സീനിയര്‍ കണ്സല്ട്ടന്റുമായ ഡോ. മുരളി പി. വെട്ടത്തിനും സംഘത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ദിഗ് വിജയ് സിങ് പറയുന്നു. തന്റെ ഇഷ്ടവിനോദമായ ബൈക്കിങ്ങിന് ഡോക്ടര്‍മാരുടെ സമ്മതം കാത്തിരിക്കുകയാണ് ഇദ്ദേഹം.
കാര്‍ഡിയോവാസ്കുലര്‍ - തൊറാസിക് സര്ജന്മാര്, ഇന്റന്‍സിവിസ്റ്റുകള്‍, അനസ്തീഷ്യോളജിസ്റ്റുകള്‍, പെര്‍ഫ്യൂഷനിസ്റ്റുകള്‍, കാര്‍ഡിയാക് ഫിസിയോതെറപ്പി ടീം, അനുഭവസമ്പന്നരായ നഴ്സിങ് ടീം എന്നിവര്‍ക്കൊപ്പം അതിനൂതന സാങ്കേതിക സംവിധാനങ്ങളും ഒത്തുചേര്‍ന്നതാണ് മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആൻഡ് വാസ്കുലാര്‍ കെയര്‍.
ഹൃദയം, ശ്വാസകോശം മാറ്റിവെക്കല്‍, ഹൃദയവും ശ്വാസകോശവും മാറ്റിവെക്കൽ, മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ട് പ്രോഗ്രാം, വെന്‍ട്രിക്കുലര്‍ അസിസ്റ്റ് ഡിവൈസസ്, കാര്‍ഡിയാക് ആൻഡ് പെരിഫെറല്‍ വാസ്കുലാര്‍ സര്‍ജറികള്‍, ഇ.സി.എം.ഒ പ്രൊസീജ്യറുകള്‍ തുടങ്ങിയ സേവനങ്ങള്‍ സെന്ററിന്റെ കീഴിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.