സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത; ജില്ലയിൽ ആദ്യ പഞ്ചായത്തുകളായി വളയവും പെരുമണ്ണയും
text_fieldsകോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ശ്രമത്തില്‍ ജില്ല മുന്നില്‍. വളയം, പെരുമണ്ണ പഞ്ചായത്തുകൾ ജില്ലയില്‍ ആദ്യമായി ഡിജി കേരളം പദ്ധതിയിലൂടെ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. വളയം പഞ്ചായത്തില്‍ 2519 പഠിതാക്കളേയും പെരുമണ്ണയില്‍ 2543 പഠിതാക്കളേയും സര്‍വേയിലൂടെ കണ്ടെത്തുകയും അവര്‍ക്ക് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരതയില്‍ പരിശീലനം നല്‍കുകയും ചെയ്തു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എൻ.എസ്.എസ് വളന്റിയര്‍മാര്‍, സാക്ഷരത പ്രേരക്മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, അംഗൻവാടി ടീച്ചര്മാര്, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
14 വയസ്സിനു മുകളിലുള്ള ജില്ലയിലെ മുഴുവനാളുകളെയും ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡിജി വീക്ക് കാമ്പയിന് തുടക്കമായി. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നീളുന്ന ഡിജി വീക്ക് കാമ്പയിനോടെ ജില്ലയിലെ ഡിജിറ്റല്‍ സാക്ഷരത നിരക്ക് 100 ശതമാനമാക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ ഇതിനകം സര്‍വേ നടപടികള്‍ 61 ശതമാനവും ഡിജിറ്റല്‍ പരിശീലനം 21 ശതമാനവും പിന്നിട്ടതായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.