ഭിന്നശേഷിക്കാരെൻറ മുച്ചക്രവാഹനം കവർന്ന ഭിന്നശേഷിക്കാരൻ അറസ്റ്റിൽ
text_fieldsകോഴിക്കോട്: ഭിന്നശേഷിക്കാരെൻറ മുച്ചക്ര വാഹനം കവർന്ന കേസിൽ, ഇരട്ടക്കൊലക്കേസ് പ്രതിയായ ഭിന്നശേഷിക്കാരൻ അറസ്റ്റിൽ. ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ മടപ്പള്ളി സ്വദേശി മാളിയേക്കൽ സി.കെ. അബ്ദുൽ ബഷീറിനെയാണ് (49) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
2019 ഡിസംബർ 19നാണ് കേസിനാസ്പദമായ സംഭവം. സൗത്ത് ബീച്ചിലെ പള്ളിയിൽനിന്ന് മുച്ചക്ര വാഹനത്തിൽ മടങ്ങുകയായിരുന്ന മധ്യവയസ്കനോട് മൊബൈൽ ഫോൺ ബീച്ച് ആശുപത്രിക്കു സമീപത്തെ കടയിൽ മറന്നുെവച്ചതായും അത് എടുക്കാൻ സ്കൂട്ടർ തരണമെന്നും പറയുകയായിരുന്നു. തന്നെപ്പോലൊരു ഭിന്നശേഷിക്കാരനല്ലേ എന്നതിനാൽ സ്കൂട്ടർ നൽകി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് കവർച്ചയായിരുന്നുെവന്ന് വ്യക്തമായതും പൊലീസിൽ പരാതി നൽകിയതും. സ്കൂട്ടറുമായി പോയ ഭിന്നശേഷിക്കാരനെ വ്യക്തമാവാത്തതോടെ പൊലീസ് കേസ് എഴുതിത്തള്ളാനിരിക്കുകയായിരുന്നു.
അതിനിടെ, പരാതിക്കാരൻ സ്കൂട്ടറിനുള്ളിൽ വെച്ചിരുന്ന മൊബൈൽ ഫോണിെൻറ െഎ.എം.ഇ.ഐ നമ്പർ കണ്ടെത്തുകയും ഫോൺ നിലമ്പൂരിലെ സ്ത്രീയുടെ പക്കലുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതും കൊണ്ടോട്ടിയിലെ ഫ്ലാറ്റിൽനിന്ന് അറസ്റ്റ്ചെയ്തതും. തട്ടിയെടുത്ത സ്കൂട്ടർ രൂപമാറ്റം വരുത്തിയ നിലയിൽ ഇയാളിൽനിന്ന് കണ്ടെടുത്തു. ജാമ്യത്തിലിറങ്ങി കുറ്റകൃത്യം നടത്തിയത് സംബന്ധിച്ച് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ െചയ്ത് കുന്ദമംഗലം പൊലീസിന് റിേപ്പാർട്ട് നൽകുമെന്ന് ടൗൺ എസ്.െഎ കെ.ടി. ബിജിത്ത് അറിയിച്ചു. പ്രതിയെ േകാടതി റിമാൻഡ് ചെയ്തു.
അറസ്റ്റിലായത് ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ശ്വാസംമുട്ടിച്ച് കൊന്ന കേസ് പ്രതി
കോഴിക്കോട്: ഭിന്നശേഷിക്കാരെൻറ സ്കൂട്ടർ തന്ത്രത്തിൽ തട്ടിയെടുത്ത് അറസ്റ്റിലായ ആൾ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി. അറസ്റ്റിലായ ഭിന്നശേഷിക്കാരനായ മടപ്പള്ളി സ്വദേശി മാളിയേക്കൽ സി.കെ. അബ്ദുൽ ബഷീറിെൻറ ഭാര്യ ഷാഹിദ, ഒന്നര വയസ്സുള്ള മകൾ ഖദീജത്തുൽ മിസ്രിയ്യ എന്നിവരുടെ മൃതദേഹം 2017ലാണ് കുന്ദമംഗലം പിലാശ്ശേരിയിലെ വീട്ടിൽ കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹം കളരിക്കണ്ടിയിലെ ആലുംതോട്ടത്തിൽ വീട്ടിലും കുഞ്ഞിെൻറ മൃതദേഹം അരയിടത്തുപാലത്തിനടുത്ത് കനോലി കനാലിൽനിന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ബഷീർ വിചാരണ തുടങ്ങാനിരിക്കെയാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായത്.
ഷാഹിദയുടെ മരണം ആത്മഹത്യയാണെന്നു കരുതിയ നാട്ടുകാർ ഭർത്താവ് അബ്ദുൽ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ കൊലപാതക സംശയം ഉന്നയിക്കുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസിെൻറ പ്രാഥമികാന്വേഷണത്തിൽ മരണം െകാലപാതകമെന്ന് ഉറപ്പിച്ചു. കൊലക്കുശേഷം ഷാഹിദയുടെ ആഭരണങ്ങൾ കോഴിക്കോെട്ട ജ്വല്ലറിയിൽ വിറ്റ് കോയമ്പത്തൂരിലേക്ക് രൂപമാറ്റം വരുത്തിയ നാനോ കാറിൽ രക്ഷപ്പെട്ട പ്രതി പാലക്കാെട്ടത്തിയപ്പോഴാണ് അറസ്റ്റിലായത്. ഭാര്യയുടെ മരണവും കുട്ടിയുടെ തിരോധാനവും സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് ആദ്യം പറഞ്ഞ ബഷീർ വിശദ ചോദ്യംചെയ്യലിൽ ഇരുവരെയും കഴുത്തുഞെരിച്ച് കൊന്നതാണെന്നും കുട്ടിയുടെ മൃതദേഹം കനോലി കനാലിൽ ഉപേക്ഷിച്ചെന്നും വെളിപ്പെടുത്തി. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ സ്റ്റേഷനറി കട നടത്തിയിരുന്ന ഇയാൾ സംശയത്തിെൻറ പേരിൽ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചതടക്കം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.