കടലും കപ്പലും കണ്ട് ആസ്വദിക്കാൻ അവരെത്തി...
text_fieldsബേപ്പൂര്‍: ജലമേളയുടെ ഭാഗമായി ബേപ്പൂർ തുറമുഖത്തെത്തിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിെൻറ 'ആര്യമാന്' കപ്പല്‍ കാണാന്‍ ഭിന്നശേഷിക്കാരായ 60ഓളം വിദ്യാർഥികളെത്തി. ആദ്യമായി കപ്പലില്‍ കയറിയതിെൻറ ആകാംക്ഷയും സന്തോഷവും മുഖത്ത് തെളിഞ്ഞു. കുട്ടികളുടെ സന്തോഷത്തില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പങ്കുചേര്‍ന്നു. കുട്ടികളുമായി അദ്ദേഹം സംവദിച്ചു. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ് കുട്ടികള്‍.
കോസ്റ്റ് ഗാര്‍ഡിെൻറ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്താനും കപ്പലിെൻറ ഉള്‍ക്കാഴ്ചകള്‍ കാണാനും അവസരം ഒരുക്കുന്നതിന് പുറമേ നാവികസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുമാണ് ബേപ്പൂരില്‍ കപ്പല്‍ പ്രദര്‍ശനം നടത്തുന്നത്.
കൊച്ചിയില്‍നിന്നെത്തിച്ച 'ആര്യമാന്' കപ്പലില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപ്, സ്റ്റേഷന് കമാന്‍ഡിങ് ഓഫിസര്‍ ഫ്രാന്‍സിസ് പോള്‍, ആര്യമാന് കപ്പല്‍ ക്യാപ്റ്റന്‍ ലഫ്. കമാന്റര്‍ സുധീര്‍ കുമാര്‍, ക്യാപ്റ്റന്‍ ഹരിദാസ്, സ്പെഷല്‍ എജുക്കേറ്റര്‍ ഡോ. അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.