മയക്കുമരുന്നുമായി പിടിയിലായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥെൻറ മകന് സ്റ്റേഷൻ ജാമ്യം നൽകിയത് വിവാദത്തിൽ
text_fieldsകോഴിക്കോട്: മയക്കുമരുന്നുമായി പിടിയിലായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥെൻറ മകന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് വിവാദത്തിൽ. എം.ബി.ബി.എസ് വിദ്യാർഥിയായ നിർമലാണ് (22) നാലുഗ്രാം ഹാഷിഷുമായി കഴിഞ്ഞദിവസം പിടിയിലായത്. എന്നാൽ, ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിനുപകരം എസ്സൈസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നുെവന്നാണ് ആക്ഷേപം.
ചെറിയ അളവിലുള്ള ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവര്ക്കുപോലും സ്റ്റേഷൻ ജാമ്യം നൽകരുതെന്ന നിർദേശം നിലനിൽക്കെയാണ് ഉന്നത ഉദ്യോഗസ്ഥെൻറ ഇടപെടലിനെ തുടർന്ന് ജാമ്യം അനുവദിച്ചത് എന്നാണ് പരാതി ഉയർന്നത്. ആർ.പി.എഫ് ആണ് നിർമലിനെ പിടികൂടിയതെങ്കിലും തുടർനടപടിക്കായി എക്സൈസിന് കൈമാറുകയായിരുന്നു.
ഇതോടെയാണ് എക്സൈസ് ധിറുതിപിടിച്ച് ജാമ്യം നൽകിയത്. നേരത്തെ വടകരയിൽനിന്ന് പിടിയിലായ യുവാവിൽനിന്നാണ് നിർമലിെൻറ കൈവശം മയക്കുമരുന്നുണ്ടെന്ന് വിവരം ലഭിച്ചതും പിടികൂടിയതും. എന്നാൽ, ആക്ഷേപങ്ങൾ ശരിയല്ലെന്നാണ് എക്സൈസ് അധികൃതരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.