കൊയിലാണ്ടി നഗരസഭയിലെ ക്രമക്കേട് യു.ഡി.എഫ് കൗൺസിലർമാർ ഉപവാസം നടത്തി
text_fieldsകൊയിലാണ്ടി: ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേടുമായി ബന്ധമുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ ഓഫിസിനു മുന്നിൽ ഉപവാസം നടത്തി.
ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കോടികളുടെ അഴിമതി നടത്തിയതായാണ് കണ്ടെത്തിയത്. അഴിമതി നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതുവരെ യു.ഡി.എഫ് സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. പി. രത്നവല്ലി, വി.വി. സുധാകരൻ, എം. അഷറഫ്, വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, അരുൺ മണമൽ, എം. സതീഷ് കുമാർ, വി.എം. ബഷീർ, കെ.പി. വിനോദ് കുമാർ, മഠത്തിൽ നാണു, നടേരി ഭാസ്കരൻ, പപ്പൻ മൂടാടി, മഠത്തിൽ അബ്ദുറഹ്മാൻ, സലാം ഓടക്കൽ, ഉമേന്ദ്രൻ, ടി. അഷറഫ്, എ. കുഞ്ഞഹമ്മദ്, ബാസിത്ത് മിന്നത്ത്, രാമൻ ചെറുവക്കാട്, പി.കെ. പുരുഷോത്തമൻ, തൻ ഹീർ കൊല്ലം, വി.വി. നൗഫൽ, ഷൗക്കത്തലി കൊയിലാണ്ടി, അൻസാർ കൊല്ലം, സിദ്ദീഖ് കൂട്ടുംമുഖം എന്നിവർ സംസാരിച്ചു.
ഉപവാസം മുസ്ലിംലീഗ് ജില്ല സെക്രട്ടറി സമദ് പൂക്കാട് കൗൺസിലർമാർക്ക് നാരങ്ങനീര് നൽകി അവസാനിപ്പിച്ചു.
ഉപവാസത്തിന് നഗരസഭ കൗൺസിലർമാരായ കെ.എം. നജീബ്, മനോജ് പയറ്റുവളപ്പിൽ, എ. അസീസ്, വത്സരാജ് കേളോത്ത്, രജീഷ് വെങ്ങളത്തുകണ്ടി, ഫാസിൽ നടേരി, പി. ജമാൽ, വി.വി. ഫക്രുദ്ദീൻ, ഷീബ അരീക്കൽ, ദൃശ്യ, ഷൈലജ, കെ.ടി.വി. റഹ്മത്ത്, കെ.എം. സുമതി, ജിഷ പുതിയേടത്ത് എന്നിവർ നേതൃത്വം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.