Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല കളരിപ്പയറ്റ്:...

ജില്ല കളരിപ്പയറ്റ്: സി.വി.എൻ കളരി അമ്പലത്ത്കുളങ്ങര ചാമ്പ്യൻമാർ

text_fields
bookmark_border
kalarippayattu 13122
cancel
camera_alt

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല കളരിപ്പായറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ ഉറുമി വീശൽ മത്സരത്തിൽനിന്ന്

കോഴിക്കോട്: ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സി.വി.എൻ കളരി അമ്പലത്ത്കുളങ്ങര 178 പോയന്‍റോടെ ഓവറോൾ ചാമ്പ്യൻമാരായി. ജില്ല കളരിപ്പയറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ്​ ചാമ്പ്യൻഷിപ് നടന്നത്. ചൊവ്വാഴ്ച ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിലും ബുധനാഴ്ച സീനിയർ വിഭാഗത്തിലുമാണ് മത്സരങ്ങൾ നടന്നത്.

46 കളരികളിൽനിന്നായി വ്യക്തിഗത, ടീം ഇനങ്ങളിൽ 500 ഓളം പേർ പങ്കെടുത്തു. ജൂനിയർ, സബ്ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സി.വി.എൻ കളരി അമ്പലത്ത്കുളങ്ങര ഓവറോൾ ചാമ്പ്യന്മാരായത്. 117 പോയന്‍റോടെ വില്യാപ്പള്ളി ചൂരക്കൊടി കളരി രണ്ടും 72 പോയന്‍റോടെ ഐക്യകേരള കളരി നന്മണ്ട മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സമാപനച്ചടങ്ങ് ജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. ട്രോഫികൾ അദ്ദേഹം നൽകി. റോയി ജോൺ, ക്രൈബ്രാഞ്ച് അസി.കമീഷണർ വഹാബ്, എൻ. പ്രേമചന്ദ്രൻ, കെ. സുനിൽകുമാർ, കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalarippayattu
News Summary - district kalarippayattu championship
Next Story