എല്ലാവരും നോക്കിനിന്നു; കരുണ വറ്റാതെ അനിത മാത്രം
text_fieldsകോഴിക്കോട്: ബസപകടത്തിൽപെട്ട അജ്ഞാതനായ വയോധികന് കാരുണ്യവുമായെത്തിയ ഡോക്ടറുടെ ഇടപെടലിൽ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസ്. കഴിഞ്ഞ ദിവസം നഗരമധ്യത്തിൽ ബസിടിച്ച് ഗുരുതര പരിക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായിരുന്നില്ല.സ്വകാര്യ ആശുപത്രിയിലെ ക്ലിനിക്കൽ ഫാർമസി മേധാവിയായ അനിത ജോസഫ് സുഹൃത്തുമായി സ്കൂട്ടറിൽ പോകുേമ്പാഴായിരുന്നു അപകടം കണ്ടത്.
വയനാട് റോഡിൽ വൈ.എം.സി.എ ക്രോസ്റോഡിന് സമീപത്ത് നരിക്കുനിയിൽനിന്ന് കോഴിക്കോട്ടേക്കു വന്ന സ്വകാര്യ ബസാണ് അജ്ഞാത വയോധികനെ ഇടിച്ചിട്ടത്. റോഡിൽ രക്തം വാർന്നുകിടന്നിട്ടും വഴിയാത്രക്കാരും ജീവനക്കാരും ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ലെന്ന് അനിത പറഞ്ഞു. ബസ് ജീവനക്കാർ ബസുമായി സ്ഥലംവിടുകയായിരുന്നു. പരിക്കേറ്റയാളെ പൊലീസ് സഹായത്തോടെ ബീച്ച് ജനറൽ ആശുപത്രിയിൽ െകാണ്ടുപോയെങ്കിലും ഗുരുതര നിലയിലായതിനാൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അനിതയുടെ ഇടപെടലിനെ തുടർന്ന് ഇയാളെ വാർഡ് 11ലേക്കു മാറ്റി. ബസ് ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടും ഉടമയും മറ്റും വിവരങ്ങൾ തേടിയിരുന്നില്ല. കേസെടുക്കാൻ നടക്കാവ് പൊലീസും മടിച്ചു. തുടർന്ന് അനിത പരാതി നൽകുകയും ഒടുവിൽ െപാലീസ് കേസെടുക്കുകയുമായിരുന്നു. എന്നാൽ, ബസ് ജീവനക്കാരും ഉടമയും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിക്കുകയും ഗുരുതര പരിക്കേറ്റിട്ടും വൈദ്യസഹായം നൽകാതെ ബസ് ഓടിച്ചുപോകുകയും ചെയ്തതിനാണ് കേസ്. ഇപ്പോഴും അബോധാവസ്ഥയിലായതിനാൽ പരിേക്കറ്റയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ബന്ധുക്കളാരും തിരഞ്ഞെത്തിയിട്ടുമില്ല. ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് അനിത ജോസഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.