'ഒ. അബ്ദുല്ല; നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍' ഡോക്യുമെൻററി പ്രകാശനം
text_fieldsകോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ. അബ്ദുല്ലയെക്കുറിച്ച് എം.ആര്‍.ഡി.എഫ് തയാറാക്കിയ 'ഒ. അബ്ദുല്ല; നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍' ഡോക്യുമെന്‍ററി എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ പ്രകാശനം ചെയ്തു.
സ്വന്തം നിലപാടുകള്‍ നഷ്ടങ്ങള്‍ നോക്കാതെ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ച കേരളത്തിലെ അപൂർവം മാധ്യമപ്രവര്‍ത്തകരിലൊരാളാണ് അബ്ദുല്ല എന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. 'ശത്രുക്കളല്ല സ്‌നേഹിതന്മാര്‍' എന്ന ഒ. അബ്ദുല്ലയുടെ പുസ്തകത്തിെൻറ മൂന്നാം പതിപ്പ് പ്രകാശനം മന്ത്രി അഹമ്മദ് ദേവര്‍കോവിൽ എ.പി. കുഞ്ഞാമുവിന് നല്‍കി നിര്‍വഹിച്ചു.
സ്വന്തം അഭിപ്രായങ്ങള്‍ നട്ടെല്ല് വളക്കാതെ ആരുടെ മുന്നിലും തുറന്നു പറയാനുള്ള അബ്ദുല്ലയുടെ ആര്‍ജവം മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക നിരീക്ഷകര്‍ക്കും മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഐ.ഒ.എസ് കേരള ചാപ്റ്റര്‍ സെക്രട്ടറി ഇ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
'മാധ്യമം' ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാൻ, എ.പി. കുഞ്ഞാമു, എ. വാസു, പ്രഫ. പി. കോയ, എന്‍.പി. ചെക്കുട്ടി, പി.എ.എം. ഹാരിസ്, ഡോ. അജ്മല്‍ മുഈന്‍, ഡോ. ഉമര്‍ തസ്നീം, അഡ്വ. ഫാത്തിമ തഹ്‌ലിയ, ഡോക്യുമെൻററി സംവിധായകന്‍ ബച്ചു ചെറുവാടി തുടങ്ങിയവര്‍ സംസാരിച്ചു. ഒ. അബ്ദുല്ല മറുപടി പ്രസംഗം നടത്തി. കെ.പി.ഒ. റഹ്മത്തുല്ല സ്വാഗതവും ഇ.എം. സാദിഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.