ആതുര കേന്ദ്രത്തിെൻറ ദണ്ണം മാറ്റുമോ?
text_fieldsകോഴിക്കോട്: നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഇടമാണ് മെഡിക്കൽ കോളജ് ആശുപത്രി. ദിവസവും ആയിരക്കണക്കിന് പേരാണ് ഇവിടെെയത്തുന്നത്. ആറു ജില്ലകൾക്കായുള്ള ആശുപത്രിയിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നുണ്ടെങ്കിലും അപര്യാപ്തതകൾക്ക് കുറവില്ല.
മറ്റുജില്ലകളിൽനിന്ന് പ്രിയപ്പെട്ടവരുടെ ജീവൻ കൈയിൽ പിടിച്ച് പ്രാർഥനയുമായി വരുന്നവർ തിരികെ പോകുേമ്പാൾ നഗരത്തെ കുറിച്ച് മനസ്സു നിറഞ്ഞ ഓർമകൾ നൽകാൻ കഴിയുന്ന വിധം മാറേണ്ടതുണ്ട് മെഡിക്കൽ കോളജും പരിസരവും.
ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാരായതിനാൽ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ വർധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലിരിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. മുക്കിന് മുക്കിന് കടകൾ ഉയരുന്നതല്ല വികസനം. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതും സാധാരണക്കാരനു പോലും താങ്ങാവുന്ന വിധത്തിലുള്ളതുമാവണം. മറ്റൊരു തെരഞ്ഞെടുപ്പ് കൂടി വരുേമ്പാഴും നാട്ടുകാരുടെ ആവശ്യവും ഇതൊക്കെതെന്നയാണ്.
ഒന്നു തലചായ്ക്കട്ടെ
ആശുപത്രി കാര്യങ്ങൾക്കായി ഓടി നടക്കുന്നവർക്ക് ആദ്യം വേണ്ട അടിസ്ഥാന സൗകര്യം രാത്രിയിൽ ചുരുങ്ങിയ ചെലവിൽ തലചായ്ക്കാനൊരിടമാണ്. ആശുപത്രിക്കുള്ളിൽ ഡോർമിറ്ററി സൗകര്യം ഉണ്ട്. അത് വളരെ പരിമിതമാണ്. സന്നദ്ധ സംഘടനകളിൽ ചിലർ ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുേമ്പാൾ പലപ്പോഴും വൻതുക ചെലവഴിക്കേണ്ടി വരുന്നു. അതിനു സാധിക്കാത്തവർ പായയും തലയിണയുമായി കടവരാന്തകളെയും ആശുപത്രി മുറ്റത്തെയുമാണ് ആശ്രയിക്കുന്നത്.
ഇത്തരമൊരു വിശ്രമകേന്ദ്രം മെഡിക്കൽ കോളജ് പരിസരത്തുണ്ട്. ആശുപത്രി പ്രധാന കവാടത്തിന് എതിർവശത്തായാണ് കോർപറേഷൻ നിർമിച്ച റസ്റ്റ് ഹൗസ്. എന്നാൽ ഇത് വർഷങ്ങളായി ഉപയോഗിക്കാതെ തൊട്ടടുത്ത ഹോട്ടലുകൾ അവരുടെ സ്വകാര്യ കെട്ടിടം പോലെ ഉപയോഗിക്കുകയാണ്. 1979ൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലേക്ക് പ്രവേശനം പോലും സാധ്യമാകാത്ത വിധം സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ആദ്യ കാലങ്ങളിൽ റസ്റ്റ് ഹൗസ് ഉപയോഗിച്ചിരുന്നു.
പിന്നീട് ചെറിയ തുകക്ക് വാടകക്ക് നൽകി. ഇപ്പോൾ വാടകക്കെടുത്തവർ മേൽവാടകക്ക് നൽകി അടക്കി ഭരിക്കുകയുമാണ്. ഇൗ കെട്ടിടത്തിലെ ചെറിയ മുറിയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സർക്കിൾ ഓഫിസ് മാത്രമാണ് നഗരസഭയുടേതായിട്ടുള്ളത്. ഈ കെട്ടിടം വീണ്ടെടുത്ത് വിശ്രമകേന്ദ്രം പുനഃസ്ഥാപിക്കുകയും നവീകരിക്കുകയും വേണമെന്ന് കൺസ്യൂമർ ഫെഡറേഷൻ ജില്ല സെക്രട്ടറി അബ്ദുൽ ലത്തീഫ് പറഞ്ഞു.
മനുഷ്യനെ സ്റ്റാൻഡാക്കരുത്
ജില്ലയിലെ ഏറ്റവും തിരക്കേറിയ റോഡാണ് കോഴിക്കോട് -മെഡിക്കൽ കോളജ് റൂട്ട്. കോവിഡിനു മുമ്പ് 300 ഒാളം ബസുകളും 1000 ഒാളം ട്രിപ്പുകളും ദിവസവും കടന്നു പോയിക്കൊണ്ടിരുന്ന വഴിയാണിത്. 60 ഒാളം ആംബുലൻസുകളും 200 ഒാേട്ടാകളും സർവിസ് നടത്തുന്നുണ്ട്. ബസുകൾ റോഡിൽ തലങ്ങും വിലങ്ങും നിർത്തി ആളെയിറക്കുകയും കയറ്റുകയും ചെയ്യുേമ്പാൾ രോഗികളെയും െകാണ്ട് വരുന്ന ആംബുലൻസുകൾ പോലും ഗതാഗതക്കുരുക്കിൽ ഉൾപ്പെടുകയാണ്.
കുന്ദമംഗലം, മാവൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ ബസ്സ്റ്റോപ്പുകളിലല്ലാതെ റോഡ് പരക്കെ നിർത്തി ആളുകെള ഇറക്കുകയും കയറ്റുകയും ചെയ്യുന്നതും മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ആശുപത്രിയിലുള്ളവർക്ക് ഭക്ഷണമടക്കം വാങ്ങാൻ റോഡ് മുറിച്ചു കടക്കണം. രോഗികളും വൃദ്ധരുമടക്കം ആശുപത്രിയിൽ വന്നുപോകുന്നവർ റോഡ് മറികടക്കാൻ ഏറെ നേരം കാത്തു നിൽക്കേണ്ട അവസ്ഥയാണ്. റോഡിലെ അനാവശ്യ പാർക്കിങ്ങും ഒരേ സമയം കൂടുതൽ ബസുകൾ നിർത്തിയിടുന്നതും ഇടക്കിടെ തർക്കങ്ങൾക്കും ഇടയാക്കുന്നുണ്ട്.
ബസ്സ്റ്റാൻഡ് നിർമിച്ച് ബസുകളെ അവിടേക്ക് മാറ്റിയാൽ ഇൗ തിരക്ക് കുറക്കാനും ഗതാഗത തടസ്സം ഒഴിവാക്കാനും മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കും. സ്റ്റാൻഡിനായി തറക്കല്ലിടൽ പൂർത്തിയായിട്ട് വർഷം 12 ആയി. എന്നാൽ, അതിനു പുറത്ത് ഒരു കല്ലു പോലും വെക്കാനായിട്ടില്ല. ബസ്സ്റ്റാൻഡ് പോലെ ഓട്ടോറിക്ഷകൾക്കും ടാക്സി കാറുകൾക്കും പ്രത്യേകം സ്റ്റാൻഡുകൾ നിർമിക്കണം. ആളുകളുടെ വാഹനങ്ങൾ നിർത്തിയിടാൻ പ്രത്യേക പാർക്കിങ് പ്ലാസ ഒരുക്കുകയും വേണം.
ഇച്ചിരി കംഫർട്ട്?
ദിവസേന നിരവധി അപരിചിതർ എത്തുന്ന സ്ഥലമായിട്ടും പൊതുശുചിമുറി ഇല്ലെന്നത് ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. മൂത്രമൊഴിക്കണമെങ്കിൽ ഹോട്ടലിൽ കയറി വെറുതെയെങ്കിലും ചായകുടിക്കേണ്ട അവസ്ഥയാണ്. ബാത്റൂമുള്ള ഹോട്ടലാണോ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആശുപത്രിക്കുള്ളിൽ കയറി കാര്യം സാധിക്കേണ്ട അവസ്ഥയാണ്.
നേരത്തെ ഇ-ടോയ്െലറ്റ് ഒരെണ്ണം സ്ഥാപിച്ചിരുന്നെങ്കിലും കുറച്ചു ദിവസത്തിനുള്ളിൽ പ്രവർത്തന രഹിതമായി. ആശുപത്രി വളപ്പിൽ ഷീ ടോയ്ലെറ്റ് സ്ഥാപിച്ചിരുന്നു. ഉപഭോക്തൃ സൗഹൃദമല്ലാത്തതിനാൽ ഉപയോഗിക്കുന്നവർ കുറവാണ്. ആശുപത്രി വളപ്പിന് പുറത്ത് ആർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ചെറിയ തുക വാങ്ങി ശുചിമുറി സൗകര്യം ഏർപ്പെടുത്തണം.
ഊറ്റലൊന്ന് കുറച്ചൂടേ?
ആശുപത്രിയിലും പരിസരത്തും ഹോട്ടലുകൾ ഉണ്ടെങ്കിലും പലയിടത്തും തോന്നിയ വിലയാണ് ഭക്ഷണത്തിന് ഈടാക്കുന്നത്. സർക്കാർ 20 രുപക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ തുടങ്ങിയെങ്കിലും കോവൂരിലാണ് ഇതുള്ളത്. മെഡിക്കൽ കോളജിനു സമീപം ജനകീയ ഹോട്ടൽ തുറന്നാൽ നിരവധി പേർക്ക് ഉപകാരപ്പെടും.
മരുന്നു കച്ചവടമാണ് സാധാരണക്കാരെ ഉൗറ്റുന്ന മറ്റൊന്ന്. മെഡിക്കൽ കോളജിലും അവിടെയുള്ള ന്യായവില മെഡിക്കൽ സ്റ്റോറിലും പലപ്പോഴും മരുന്നില്ലാത്ത അവസ്ഥയാണ്. ആശുപത്രി പരിസരത്ത് കൂടുതൽ ന്യായവില ഷോപ്പുകൾ തുറക്കുന്നത് രോഗികൾക്ക് ഉപകാര പ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.