ഡോഗ് സ്ക്വാഡ് പരിശോധന; ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു
text_fieldsവടകര: നഗരത്തിൽ ലഹരി വിൽപനകൾ സജീവമായതോടെ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. ബുധനാഴ്ച രാവിലെ മുതൽ വൈകീട്ട് റെയിൽവേ സ്റ്റേഷൻ പരിസരം, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ചില കടകൾ കേന്ദ്രീകരിച്ചും ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അത്തരം കടകളിലും പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ലഹരി വസ്തുക്കൾക്കെതിരെ പൊലീസ് കലാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിപാടി സംഘടിപ്പിച്ച് പ്രചാരണം നടത്തിവരുകയാണ്. വരും ദിവസങ്ങളിൽ പരിശോധനയും നടപടികളും പൊലീസ് കർശനമാക്കും.
ലഹരിക്കെതിരെയുള്ള ബോധവത്കരണവും പൊലീസിന്റെ നേതൃത്വത്തിൽ സജീവമാണ്.
ജില്ല പൊലീസ് മേധാവി കറുപ്പ സ്വാമിയുടെ നിർദേശപ്രകാരം നാർകോട്ടിക്ക് ഡിവൈ.എസ്.പി. കെ.എസ്. ഷാജി, വടകര സി.ഐ പി.എം. മനോജ്, എസ്.ഐ സജീഷ്, ഡോഗ് സ്ക്വാഡിലെ പ്രതീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.