പ്രശ്നങ്ങൾ പറയാൻ മടിേക്കണ്ട –കോഴിക്കോട് കലക്ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി
text_fieldsകോഴിക്കോട്: പത്തനംതിട്ടയിൽനിന്ന് ഇങ്ങോട്ടുവരുേമ്പാൾ എല്ലാവരും പറഞ്ഞത് കോഴിക്കോടിെൻറ നന്മയെ കുറിച്ചായിരുന്നു. നല്ല മനസ്കരാണ് ഇവിടത്തുകാർ എന്ന് എല്ലാവരും പറഞ്ഞു. ഇനി ഞാനതൊക്കെ നേരിൽ അനുഭവിക്കട്ടെയെന്ന് കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. പുതിയ കോഴിക്കോട് കലക്ടറായി ചുമതലയേറ്റശേഷം 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് പ്രശ്നത്തിലും തന്നെ നേരിട്ട് ബന്ധപ്പെടാമെന്നാണ് കോഴിക്കോട്ടുകാരോട് പറയാനുള്ളത്. പ്രശ്നങ്ങൾ പറയാൻ മടിക്കരുത്. കഴിവിെൻറ പരമാവധി ചെയ്യും. എല്ലാവരുടെയും പിന്തുണയും സഹകരണവും വേണം.
തെൻറ മുൻഗാമി സാംബശിവറാവുവിെൻറ പിൻഗാമിയായി ജോലിചെയ്യൽ വെല്ലുവിളിയാണ്. ജനപ്രിയ കലക്ടറായിരുന്ന സാംബശിവറാവുവിനെ കുറിച്ച് പുതിയ കലക്ടർ പ്രതികരിച്ചു. സാംബശിവറാവു തുടങ്ങിവെച്ച പദ്ധതികളുമായി മുന്നോട്ടുപോകും. ഏഴു വർഷമായി േകരളത്തിൽ എത്തിയിട്ട്. ആദ്യമായാണ് കോഴിക്കോട്ട് വരുന്നത്. ഡോ. ഇന്ദ്രജയാണ് ഭാര്യ. മകൻ ഋഷാന്ത്. ആന്ധ്രപ്രദേശ് കടപ്പയാണ് സ്വദേശം. 2013 ബാച്ച് ഐ.എ.എസ് ഓഫിസറാണ്. കോട്ടയം അസി.കലക്ടര്‍, ഇടുക്കി സബ് കലക്ടര്‍, തിരുവനന്തപുരം കോര്പറേഷന് സെക്രട്ടറി, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍, പത്തനംതിട്ട ജില്ല കലക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്.
രാവിലെ പത്തരയോടെ കലക്ടറേറ്റിലെത്തിയ പുതിയ കലക്ടറെ എ.ഡി.എം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന കലക്ടര്‍ സാംബശിവറാവു അദ്ദേഹത്തിന് ചുമതല കൈമാറി. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍. റംല, ഷാമിന് സെബാസ്റ്റ്യന്‍, അനിത കുമാരി, വിവിധ വകുപ്പ് മേധാവിമാര്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് കലക്ടറെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.