അബദ്ധത്തിൽ പണമയച്ചാൽ പേടിക്കേണ്ട; കാലിക്കറ്റിൽ റീഫണ്ട് സോഫ്റ്റ്വേറുണ്ട്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അക്കൗണ്ടിലേക്ക് സ്വന്തം അക്കൗണ്ടിൽ നിന്ന് അബദ്ധത്തിൽ പണമയച്ചാൽ തിരികെ കിട്ടാൻ ഇനി ഓഫിസ് കയറിയിറങ്ങേണ്ട.
സര്‍വകലാശാലയിലേക്ക് വിവിധ സേവനങ്ങള്‍ക്കായി അടച്ച തുക തിരികെ നല്കാൻ റീഫണ്ട് സോഫ്റ്റ്വേര്‍ പ്രവർത്തന സജ്ജമായി. ഒന്നിലധികം തവണ പണമടക്കുകയോ തെറ്റായി അടക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പണം തിരികെ ലഭിക്കാന്‍ ഭരണകാര്യാലയത്തിലെത്തി അപേക്ഷ നല്കി കാത്തിരിക്കേണ്ടിവന്നിരുന്നു.
ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സര്‍വകലാശാല വെബ്സൈറ്റിലെ ഇ-പേമെന്റ് ലിങ്കിനോടൊപ്പം ഈ സേവനവും ലഭ്യമാകും. സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്ററാണ് സോഫ്റ്റ്വേര്‍ സജ്ജമാക്കിയത്.
വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് പ്രകാശനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, പരീക്ഷ കണ്ട്രോളര് ഡോ. പി. ഗോഡ്വിൻ സാംരാജ്, ഫിനാന്‍സ് ഓഫിസര്‍ വി. അന്‍വര്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.