മഹാമാരിക്കാലത്തിെൻറ കോഴിക്കോടൻ അനുഭവങ്ങളുമായി ഡോ.വി. ജയശ്രീ മടങ്ങുന്നു
text_fieldsകോഴിക്കോട്: മഹാമാരിക്കാലത്തിെൻറ കോഴിക്കോടൻ അനുഭവങ്ങളുമായി ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി. ജയശ്രീ തിങ്കളാഴ്ച സ്വദേശമായ എറണാകുളത്തേക്ക് ഔദ്യോഗിക ജീവിതം മാറുന്നു. നാലു വർഷവും നാലു മാസവും കോഴിക്കോടിെൻറ പൊതുജനാരോഗ്യ സംവിധാനത്തിെൻറ ചുക്കാൻ പിടിച്ച ജയശ്രീ അതിജയിച്ചത് സമാനതകളില്ലാത്ത അനുഭവകാലം.
നിപ, വെള്ളപ്പൊക്കം, കോവിഡ്, വീണ്ടും നിപ തുടങ്ങി കടുത്ത വെല്ലുവിളിക്കാലങ്ങൾ. പൊതുജനാരോഗ്യം അസാധാരണമായ വെല്ലുവിളികൾ നേരിട്ടപ്പോൾ നാട് കൂടെ നിന്നതിെൻറ കരുത്താർന്ന അനുഭവമാണ് ഡോ. വി. ജയശ്രീ പങ്കുവെക്കുന്നത്. കേരളത്തിൽ ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ടത് 2018 ൽ. അന്ന് ഈ നാട് അനുഭവിച്ച അന്തഃസംഘർഷങ്ങൾ നേരിട്ടനുഭവിച്ചു. മുൻപരിചയമില്ലാത്ത ഒരു വെല്ലുവിളിയെ ധൈര്യപൂർവം നേരിടാനായത് ജനങ്ങളും സർക്കാറും ഒരുമിച്ചു നിന്നതിെൻറ ഫലം കൂടിയാണെന്ന് ഡോ. ജയശ്രീ 'മാധ്യമ'ത്തോടു പറഞ്ഞു.
രാഷ്ട്രീയ പിന്തുണ, ജനപ്രതിനിധികളുടെ സഹകരണം, സന്നദ്ധപ്രവർത്തകരുടെയും സംഘടനകളുടെയും സമർപ്പണമനസ്സ് അതെല്ലാം വ്യത്യസ്തമായ അനുഭവമായിരുന്നു. രണ്ട് പ്രളയങ്ങൾ, കോവിഡ്, വീണ്ടും വന്ന നിപ ഇവയെല്ലാം പരീക്ഷണങ്ങളുടെ പരമ്പരയാണ് തീർത്തത്. ആരോഗ്യമേഖലയിൽ താഴേത്തട്ടിൽ ശക്തമായ നെറ്റ്വർക്ക് ഉള്ളത് എല്ലാ പ്രതിസന്ധികാലങ്ങളെയും അതിജയിക്കുന്നതിൽ പ്രധാനഘടകമായി.
2017ൽ കോഴിക്കോട്ടേക്ക് പ്രമോഷനായി വരുേമ്പാൾ വലിയ ആശങ്കയായിരുന്നു. പ്രമോഷൻ വേണ്ടെന്ന് വരെ ചിന്തിച്ചു. പക്ഷേ, ഇവിടെ വന്ന് ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തതോടെ എല്ലാ ആശങ്കകളും നീങ്ങി. ഔദ്യോഗിക ജീവിതത്തിലെ അനുഭവസമ്പത്തുമായാണ് നാട്ടിലേക്ക് തിരിക്കുന്നത്. എറണാകുളം ഡി.എം.ഒ ആയാണ് പുതിയ ദൗത്യം. നേരത്തേ അവിെട അഡീഷനൽ ഡി.എം.ഒ ആയിരുന്നു.
കോഴിക്കോട് ജില്ല ആശുപത്രി സൂപ്രണ്ടിെൻറ ചുമതല വഹിക്കുന്ന ഡോ. വി. ഉമ്മർഫാറൂഖ് ആണ് കോഴിേക്കാട് ഡി.എം.ഒ യുടെ ചുമതല വഹിക്കുക. അഡീഷനൽ ഡി.എം.ഒ ആണ് അദ്ദേഹം. പ്രമോഷൻ ലഭിക്കുന്നതോടെ ജില്ല മെഡിക്കൽ ഓഫിസറാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.