ഡോ. ബി.ആർ. അംബേദ്കറിന്‍റെ ജീവിതം വരകളിൽ തെളിയും
text_fieldsകോഴിക്കോട്: ഡോ. ബി.ആർ. അംബേദ്കർ: ജീവിതവും സന്ദേശവും എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാലയിൽ ചിത്രരചനാ ക്യാമ്പ് നടക്കുന്നു. കോഴിക്കോട് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഡോ. ബി.ആർ അംബേദ്കർ ചെയറും ചേർന്നാണ് ജനുവരി 13, 14 ദിവസങ്ങളിൽ ചിത്രകലാ ക്യാമ്പ് നടത്തുന്നത്.
അംബേദ്: കളേഴ്സ് ഓഫ് ഇക്വാലിറ്റി എന്ന പേരിൽ ചിത്രാങ്കണം എന്ന ഇരുപത് ചിത്രകാരൻമാരുടെ സംഘമാണ് അംബേദ്കറിന്‍റെ ജീവിതാനുഭവങ്ങൾ വരക്കുക. ചിത്രകലാ ക്യാമ്പ് സർവകലാ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ജനുവരി 13 ന് ഉദ്ഘാടനം ചെയ്യും.
സിൻഡിക്കേറ്റ് അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും സർവകലാശാലാ ഓഫീസ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. തയാറാക്കപ്പെടുന്ന 20 ചിത്രങ്ങൾ ജനുവരി 16 മുതൽ 18 വരെ യൂനിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ശാസ്ത്രയാൻ ഓപ്പൺ ഹൗസ് പ്രോഗ്രാമിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.