വിഷ്ണുമംഗലം പദ്ധതി: കുടിവെള്ളവിതരണം പ്രതിസന്ധിയിലേക്ക്
text_fieldsവടകര: വിഷ്ണുമംഗലം ബണ്ടിെൻറ ഷട്ടര്‍ താഴ്ത്തുന്നതിനെതിരെ ഉയരുന്ന പ്രതിഷേധം വടകര മേഖലയിലെ കുടിവെള്ളവിതരണത്തെ പ്രതികൂലമായി ബാധിച്ചേക്കും. വടകര കടലോരമേഖല, ഒഞ്ചിയം, അഴിയൂര്‍, ഏറാമല, പുറമേരി പഞ്ചായത്തുകളിലാണ് പദ്ധതിയുടെ ഉപഭോക്താക്കളുള്ളത്. പരിസരത്തെ ചളിയും മണ്ണും നീക്കി പുഴ ശുദ്ധീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബണ്ടിെൻറ ഷട്ടര്‍ താഴ്ത്തുന്നതോടെ പുഴയിലെ ജലനിരപ്പുയരും. ഇതോടെ, ഇത്തരം പ്രവൃത്തികളൊന്നും നടക്കില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ചളിയും മണ്ണും നീക്കുന്നതിനായി നേരത്തെ ഒരുകോടി രൂപ അനുവദിച്ചിരുന്നെങ്കിലും പ്രവൃത്തി നടന്നില്ല.
ഇതും പ്രതിഷേധത്തിനിടയാക്കി. എന്നാല്‍, വേനല്‍ കനത്ത സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കടലോരമേഖലയില്‍ ഉപ്പുവെള്ളത്തിെൻറ പ്രശ്നമുള്ളതിനാല്‍ പെപ്പ് വെള്ളം മാത്രമാണ് ആശ്രയം.
മുമ്പ് രണ്ടു തവണയായി കനത്ത വേനലില്‍ വിഷ്ണുമംഗലം പുഴ വറ്റിയിരുന്നു. വീണ്ടും സമാനസാഹചര്യം വന്നേക്കുമോയെന്ന ഭയം അധികൃതര്‍ക്കുണ്ട്. വിലങ്ങാട് മലയില്‍ വേനല്‍മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ പുഴയില്‍ വെള്ളം വര്‍ധിക്കുകയുള്ളൂ.
നിലവില്‍, 782 ടാപ്പുകളിലൂടെയും 9013 സർവിസ് കണക്ഷനുകളിലൂടെയുമാണ് വിഷ്ണുമംഗലത്തെ കുടിവെള്ളവിതരണം നടക്കുന്നത്. ഇതിനെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിലാവുക.
ഗുളികപ്പുഴയില്നിന്നാണ് വടകര നഗരസഭയിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. കടുത്ത വരള്‍ച്ച തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വോട്ടുതേടിയത്തെുന്ന സ്ഥാനാർഥികള്‍ക്കും പ്രയാസം സൃഷ്ടിക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ ലോറികളിൽ വെള്ളമെത്തിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
കഴിഞ്ഞദിവസങ്ങളില്‍ കരാറുകാരുടെ സമരത്തെ തുടര്‍ന്ന്, പൈപ്പ് പൊട്ടി വടകര നഗരസഭയിലെ കുടിവെള്ളവിതരണം അവതാളത്തിലായിരുന്നു.
ഇതിനെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. കരാറുകാരുടെ സമരം തീര്‍ന്നതിനാല്‍ ഭൂരിഭാഗം സ്ഥലത്തും അറ്റകുറ്റപ്പണി നടത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.