Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിക്കേസ്​ പ്രതിയായ...

ലഹരിക്കേസ്​ പ്രതിയായ ബ്യൂട്ടീഷ്യന്​ 'ധനസഹായം':​ എസ്​.െഎക്കെതിരെ റിപ്പോർട്ട്​

text_fields
bookmark_border
ലഹരിക്കേസ്​ പ്രതിയായ ബ്യൂട്ടീഷ്യന്​ ധനസഹായം:​ എസ്​.െഎക്കെതിരെ റിപ്പോർട്ട്​
cancel


കോഴിക്കോട്: ലഹരിക്കേസിൽ പ്രതിയായ ബ്യൂട്ടീഷ്യന് എസ്‌.ഐ പണം നൽകിയ സംഭവത്തിൽ ദുരുദ്ദേശ്യമുണ്ടെന്ന്​ അസി. കമീഷണറുടെ അന്വേഷണ റിപ്പോർട്ട്​. 18 കിലോയി​േ​ലറെ കഞ്ചാവ്​ സുഹൃത്തിനൊപ്പം കാറില്‍ കടത്തവെ അറസ്​റ്റിലായ തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീനക്കാണ്​ കുന്ദമംഗലം സ്​റ്റേഷനിലെ ഗ്രേഡ്​ എസ്​.ഐ വിൻസെൻറ്​ 500 രൂപ രഹസ്യമായി നല്‍കിയത്.

പ്രതി ശരീരത്തില്‍ ഒളിപ്പിച്ച പണം വനിത പൊലീസ് കണ്ടെത്തിയതോ​െട​ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്​ നൽകാൻ സിറ്റി പൊലീസ് മേധാവി എ.വി. ജോർജ്​ മെഡിക്കൽ കോളജ് അസി. കമീഷണര്‍ കെ. സുദര്‍ശനോട്​ ആവശ്യപ്പെടുകയായിരുന്നു​. സെപ്​റ്റംബർ 18 നാണ് സംഭവം. ലീനയേയും സുഹൃത്ത് പട്ടാമ്പി സ്വദേശി സനലിനേയും ആഗസ്​റ്റ്​ 30 നാണ് നാര്‍കോട്ടിക് സ്‌പെഷല്‍ ആക്​ഷന്‍ ഫോഴ്‌സും (ഡെന്‍സാഫ്) കുന്ദമംഗലം പൊലീസും ചേര്‍ന്ന് കഞ്ചാവുസഹിതം പിടികൂടിയത്.

കസ്​റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്​ത​ശേഷം രാത്രി താമസിപ്പിക്കുന്നതിനായി വനിത പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലേക്ക്​ മാറ്റുന്നതിന്​ മുന്നോടിയായി ദേഹപരിശോധന നടത്തിയപ്പോഴാണ്​ 500 രൂപ​ ക​ണ്ടെത്തിത്. തുടർന്ന്​ ജയിലിൽ നിന്നിറങ്ങിയശേഷം തിരിച്ചുതന്നാൽ മതിയെന്ന്​ പറഞ്ഞ്​ എസ്​.ഐ തന്നതാണ്​ പണമെന്ന്​ ലീന മൊഴി നൽകി. എസ്​.ഐക്കെതിരെ ഉടൻ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ്​ വിവരം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policedrug case
News Summary - drug case accused Beautician 'funded' by SI
Next Story