മയക്കുമരുന്ന് കേസ്: അന്വേഷണം അമൃത തോമസിെൻറ സുഹൃത്തുക്കളിലേക്ക്
text_fields
കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകൾ പിടികൂടിയ കേസിൽ അന്വേഷണം അറസ്റ്റിലായ യുവതിയുടെ സുഹൃത്തുക്കളിലേക്ക്. എക്സ്റ്റസിയുടെ 15 ഗുളികകളുമായി അറസ്റ്റിലായ ചേവായൂര്‍ സ്വദേശി പി. അമൃത തോമസിെൻറ (33) സൗഹൃദവലയത്തിലേക്കാണ് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപകാലത്തെ ഇവരുടെ യാത്രകളും പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച ഫറോക്ക് റേഞ്ച് ഇൻസ്പെക്ടർ കെ. സതീശെൻറ നേതൃത്വത്തിലുള്ള സംഘം മിനി ബൈപാസിൽ തിരുവണ്ണൂർ ഭാഗത്തുനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ പതിവായി ലഹരി ഉപയോഗിക്കുന്ന സംഘങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്കുന്നതില് അമൃതക്ക് പങ്കുണ്ടെന്നാണ് എക്സൈസിെൻറ സംശയം. അമൃതയുമായി ഫോണില്‍ പതിവായി ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പ്രതി കോഴിക്കോട് കൊട്ടാരം റോഡിൽ വസ്ത്രവ്യാപാരം നടത്തിയതായി വിവരം ലഭിച്ചതോടെ ഈ സ്ഥാപനവും മയക്കുമരുന്ന് വില്പനക്ക് മറയാക്കിയോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇവർ ബംഗളൂരുവിലെ പഠനകാലത്താണ് ലഹരി സംഘങ്ങളുമായുള്ള അടുപ്പം തുടങ്ങിയതെന്നും ഈ ബന്ധമാണ് ലഹരിക്കടത്തിലേക്ക് നയിച്ചത് എന്നുമാണ് വിവരം. ഗോവയിലും അമൃതക്ക് സുഹൃത്തുക്കള്‍ ഉണ്ടെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ ലഹരി റിസോർട്ടുകളിലെ പാർട്ടികൾക്കായി ഗോവയിൽ നിന്നെത്തിച്ചതാണെന്നാണ് മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.