വടകരയിൽ ലഹരിമാഫിയ; ജില്ലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ട
text_fieldsവടകര: നഗരം ലഹരിമാഫിയയുടെ പിടിയിലമരുന്നു. മാരക മയക്കുമരുന്നായ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകൾ സുലഭമായി നഗരത്തിൽ ലഭിക്കുമെന്നതിനു തെളിവാണ് കഴിഞ്ഞ ദിവസം നഗരത്തിൽനിന്നും പിടികൂടിയ എം.ഡി.എം.എയുടെ വൻ ശേഖരം നൽകുന്ന സൂചന. 54 ഗ്രാം എം.ഡി.എം.എയാണ് ലോഡ്ജിൽ മുറിയെടുത്ത യുവാവിൽനിന്നും വടകര എക്സൈസ് പിടികൂടിയത്. ജില്ലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണ് ഇതെന്ന് എക്സൈസ് പറയുന്നു. നേരത്തെ നിരവധി എം.ഡി. എം.എ കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും വ്യാപാര അടിസ്ഥാനത്തിൽ ഇത്രയധികം പിടികൂടുന്നത് ആദ്യ മാണ്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം രാസലഹരി നഗരത്തിലെത്തിച്ചത്. ബംഗളൂരുവിൽ നിന്നും കൊണ്ടുവന്ന് ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വിൽപനക്കായി തയാറാക്കുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് പ്രതി പിടിയിലായത്.
വടകര മുട്ടുങ്ങൽ വെസ്റ്റ് കല്ലറക്കൽ മുഹമ്മദ് ഫാസിലിനെ (35)നെയാണ് വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. റിമാൻഡിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് എക്സൈസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കേണ്ടതുണ്ട്. ഇയാളുടെ മയക്കുമരുന്നു വിതരണ ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് നൽകുന്ന സൂചന. ഈ മാസം ഒന്നിന് വില്യാപ്പള്ളിയിൽനിന്ന് 1.2 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായിരുന്നു. എൻ.ഡി.പി.എസ് കോടതി വടകരയിൽ ഉള്ളതിനാൽ നേരത്തെ കേസിൽ അകപ്പെട്ടവർ നിരവധി പേർ ഇവിടെ വന്നുപോകുന്നുണ്ട്. ഇത്തരത്തിലുള്ളവരുമായുള്ള ബന്ധം മയക്കുമരുന്ന് കാരിയർമാരായി യുവാക്കളെ എത്തിക്കുന്നതായും സൂചനകളുണ്ട്. അര ഗ്രാം എം.ഡി.എം.എ കൈവശംവെച്ചാൽ ജാമ്യം ലഭിക്കാത്തതും 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റവും ലക്ഷം രൂപ പിഴയുമാണ്. നിയമത്തെ പറ്റിയുള്ള അവബോധമില്ലാത്തത് കുറ്റകൃത്യത്തിന് കുട്ടികളെയും യുവാക്കളെയും പ്രേരിപ്പിക്കുന്നതായി എക്സൈസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.