കൊറിയർ വഴി മയക്കുമരുന്ന് കടത്ത്: എക്സൈസ് ൈക്രംബ്രാഞ്ച് ഗോവയിലേക്ക്
text_fieldsകോഴിക്കോട്: കളിപ്പാട്ടങ്ങളുെട മറവിൽ െകാറിയർ വഴി കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിെൻറ അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിച്ച് എക്സൈസ് ക്രൈംബ്രാഞ്ച്. ലഹരിക്കടത്തിെൻറ സൂത്രധാരൻ തൃശൂർ വാടാനപ്പള്ളി സ്വദേശി സാക്കിർ ഹുസൈൻ ജൂൺ 16ന് പിടിയിലായതോടെയാണ് അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചത്.
അഞ്ചു വർഷത്തിലേറെയായി ഗോവയിൽ തമ്പടിച്ചാണ് ഇയാൾ കേരളത്തിലേക്ക് ലഹരിവസ്തുക്കൾ അയച്ചിരുന്നത്. കോഴിക്കോട് എക്സൈസ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ.എൻ. ബൈജുവിെൻറ നേതൃത്വത്തിൽ നാലംഗസംഘമാണ് ആഗസ്റ്റ് ആദ്യം ഗോവയിലേക്ക് അന്വേഷണത്തിനായി പോവുക.
സാക്കിർ ഹുസൈെൻറ മൊബൈൽ ഫോണിൽനിന്ന് ലഹരി ഇടപാടിലെ കൂട്ടാളികളെയും ഇടനിലക്കാരെയും കുറിച്ചുള്ള ചില സൂചന ലഭിച്ചിരുന്നു. മലയാളികളടക്കമുള്ള ഇവർ ഗോവയിലുള്ളതായാണ് വിവരം. ഗോവയിൽ സാക്കി എന്നറിയപ്പെട്ട ഇയാൾക്കൊപ്പം ഫ്ലാറ്റിൽ താമസിച്ച മഹാരാഷ്ട്രക്കാരിയായ സ്ത്രീയിൽനിന്ന് അേന്വഷണസംഘം മൊഴിയെടുക്കും.
മയക്കുമരുന്നു സംഘങ്ങൾ തമ്മിലെ കുടിപ്പകയിൽ മൂന്നു മാസംമുമ്പ് തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ച് രക്ഷിച്ചത് ഈ സ്ത്രീയായിരുന്നു. ഇവരിൽനിന്ന് ലഹരി ഇടപാടിലെ കൂട്ടാളികളെ സംബന്ധിച്ച നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. സാക്കിറിന് വാട്സ്ആപ് വഴി മേൽവിലാസവും ഗൂഗ്ൾപേ വഴി പണവും അയച്ചവർ ലഹരിക്കടത്തിലെ ഇടനിലക്കാരെന്ന് സംശയിക്കുന്നതിനാൽ ഇവർ നിരീക്ഷണത്തിലാണ്. 2020 നവംബർ 22ന് ചേലേമ്പ്രയിലെ വാടക വീട്ടിൽനിന്ന് എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുമായി പെരുമണ്ണയിലെ റമീസ് റോഷനും മുസ്ല്യാരങ്ങാടിയിലെ ഹാശിബ് ഷഹീനും പരപ്പനങ്ങാടി എക്സൈസിെൻറ പിടിയിലായതോടെയാണ് കൊറിയർ വഴിയുള്ള ലഹരിക്കടത്ത് പുറത്തായത്. തുടർന്നുള്ള അന്വേഷണത്തിലാണ് സാക്കിർ ഹുസൈൻ അറസ്റ്റിലായത്.
ട്രെയിനിൽ 18 കിലോ കഞ്ചാവ് പാർസൽ: പ്രതി പിടിയിൽ
കോഴിക്കോട്: ട്രെയിനില്‍ കടത്തിയ 18 കിലോയോളം കഞ്ചാവ് റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) പിടികൂടി. മത്സ്യം സൂക്ഷിക്കുന്ന പെട്ടിയില്‍ പാര്‍സലായെത്തിയ 17.900 കിലോ കഞ്ചാവാണ് ബുധനാഴ്ച രാവിലെ 7.30 ഓടെ പിടികൂടിയത്. ചെന്നൈ -മംഗലാപുരം എക്സ്പ്രസ് കോഴിക്കോട് സ്േറ്റഷനിലെത്തിയപ്പോൾ സംശയം തോന്നിയ പാർസലുകൾ അഴിച്ചു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് ഇൻറലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് പാർസലിെൻറ ഉടമ തലശ്ശേരി താലൂക്കിൽ അറക്കിലകത്ത് ഖലീൽ ആണെന്ന് കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് തലശ്ശേരിയിൽ ഇയാളെ അറസ്റ്റ് ചെയ്തു.കണ്ണൂരിലേക്കുള്ള പാർസലിലായിരുന്നു കഞ്ചാവ്. നേരത്തെ ട്രെയിൻ വഴിയുള്ള ലഹരിക്കടത്തും നികുതിവെട്ടിച്ചുള്ള സ്വർണക്കടത്തും സജീവമായിരുന്നുവെങ്കിലും ഇടക്കാലത്ത് ഇവ കുറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.