ലഹരിസംഘം സംഗമിച്ചത് പിറന്നാളാഘോഷത്തിന്; ഡീജെ നടത്തിപ്പുകാരാകാൻ ആസൂത്രണം നടത്തി
text_fieldsകോഴിക്കോട്: മാരക മയക്കുമരുന്നുമായി പിടിയിലായ യുവതി ഉൾപ്പെട്ട എട്ടംഗസംഘം ലോഡ്ജിൽ തങ്ങിയത് 'ലഹരിയുടെ മായാലോകം സൃഷ്ടിച്ചുള്ള' പിറന്നാൾ ആഘോഷത്തിന്. ഡീജെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്ന ഇവൻറ് മാനേജ്െമൻറ് ടീമായി മാറാൻ ഇവർ ആസൂത്രണവും നടത്തി. എന്നാൽ, പൊലീസ് പരിശോധനക്കെത്തുംമുമ്പ് പിറന്നാളുകാരനായ കുന്ദമംഗലം സ്വദേശി ഉൾപ്പെടെ പ്രമുഖർ പോയതിനാൽ പലരെയും പിടികൂടാനായിട്ടില്ല. പിറന്നാൾ ആഘോഷത്തിെൻറ ദൃശ്യങ്ങൾ പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ലഭിച്ചതോടെ ഇവരെയും പൊലീസ് അന്വേഷിച്ചുവരുകയാണ്.
ചൊവ്വാഴ്ച ൈവകീട്ടായിരുന്നു പിറന്നാളാഘോഷം. ഇതിനായി തിങ്കളാഴ്ച തന്നെ മാവൂർ റോഡിലെ ലോഡ്ജിൽ മൂന്ന് മുറികളെടുത്തു. പൊലീസ് പരിശോധനയിൽ ചേളന്നൂരിലെ മനോജ് (22), വെങ്ങാലിയിലെ അഭി (26), നടുവട്ടത്തെ മുഹമ്മദ് നിഷാം (26), പെരുമണ്ണയിലെ അർജുൻ (23), മാങ്കാവിലെ തൻവീർ അജ്മൽ (24), എലത്തൂരിലെ അഭിജിത്ത് (26), പെരുവയലിലെ ഹർഷാദ് (28), മലപ്പുറത്തെ ജസീന (22) എന്നിവരാണ് അഞ്ഞൂറ് ഗ്രാം ഹഷീഷും ആറ് ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. നേരത്തെ വാഗമണിൽ ഡീജെ പാർട്ടി നടത്തിയ കേസിൽ പ്രതിയായ അര്ഷാദിെൻറ നേതൃത്വത്തിലായിരുന്നു സംഘം ഒത്തുചേർന്നത്.
അർഷാദും അഭിയും അടുത്തിടെ എടക്കാട് ജങ്ഷനിൽ പിക്കപ്പ് ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലും പ്രതികളാണ്. കളിതോക്കെന്ന് കണ്ടെത്തിയതോടെയാണ് ഇവർക്ക് എലത്തൂർ െപാലീസ് ജാമ്യം അനുവദിച്ചത്. അമിതലഹരി ഉപയോഗത്തെ തുടർന്ന് വിദ്യാർഥി മരിച്ച കേസിൽ പ്രതിയാണ് തൻവീർ അജ്മൽ. അർജുനെതിരെ ലഹരിക്കടത്തിന് കേസുണ്ട്. മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് ലൈറ്റുകളടക്കം ക്രമീകരിച്ച് ലോക്കേഷൻ വാട്സ് ആപ് ഗ്രൂപ്പുവഴി കൈമാറി പെട്ടെന്ന് യുവതീയുവാക്കളെ എത്തിച്ചുള്ള പാർട്ടികൾക്കാണ് ഇവർ ലക്ഷ്യമിട്ടത്. ഈ വേളയിൽ മയക്കുമരുന്ന് വിതരണം ചെയ്യാമെന്നും ഇവർ കണക്കുകൂട്ടി. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നാണ് പൊലീസ് പറയുന്നത്.
മയക്കുമരുന്ന് ഇടപാടുകളിലേറെയും യുവാക്കളും വിദ്യാർഥികളും
കോഴിക്കോട്: നഗരപരിധിയിൽ മാരക മയക്കുമരുന്നുകളുെട ലഭ്യത വർധിച്ചതോടെ ഇടപാടുകാരിലേറെയും യുവാക്കളും വിദ്യാർഥികളുമാണെന്നത് പുതിയ ഭീഷണി സൃഷ്ടിക്കുന്നു. മുൻകാലങ്ങളിൽ മുതിർന്നവരുെട നേതൃത്വത്തിൽ നടക്കുന്ന ലഹരികടത്തിൽ യുവാക്കളെയും കോളജ് വിദ്യാർഥികളെയും കണ്ണികളാക്കുകയാണ് ചെയ്തിരുന്നെതങ്കിൽ ഇപ്പോൾ എല്ലാം യുവാക്കൾതന്നെ ഏറ്റെടുക്കുന്ന അവസ്ഥയാണുള്ളതെന്ന് പൊലീസ് പറയുന്നത്. മാത്രമല്ല, ലഹരിക്കടിപ്പെട്ട യുവാക്കളുൾപ്പെട്ട കവർച്ച ക്വട്ടേഷൻ, ലൈംഗികാതിക്രമ കേസുകളും വർധിച്ചുവരുകയാണ്. മുൻകാലങ്ങളിൽ കഞ്ചാവാണ് കൂടുതലായി പിടികൂടിയെതങ്കിൽ ഇപ്പോഴിത് സിന്തറ്റിക് ഡ്രഗ്സായിട്ടുണ്ട്.
ഗോവ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ടൂറായും ഡി.ജെ പാർട്ടിക്കും പോവുന്ന വിദ്യാർഥികളടക്കമുള്ളവർ അവിടങ്ങളിലെ മയക്കുമരുന്ന് മാഫിയയുമായി പരിചയത്തിലാവുകയും ആഡംബര ജീവിതം ലക്ഷ്യമിട്ടുള്ള പണത്തിന് ലഹരി വിൽപനയുടെ ഏജൻറുമാരാവുകയാണ്.
കുട്ടികൾ രണ്ടും മൂന്നും ദിവസം നീണ്ടുനിൽക്കുന്ന ദൂരയാത്ര നടത്തുേമ്പാഴും വീട്ടിൽനിന്ന് വിട്ടുനിൽക്കുേമ്പാഴും എവിടെയാണ് പോയത്, എന്തിനാണ് പോയത് എന്നൊന്നും രക്ഷിതാക്കൾ അന്വേഷിക്കാത്തതും അവരുടെ വരുമാന സ്രോതസ്സ് പരിശോധിക്കാത്തതും പലപ്പോഴും ഇവർക്ക് തുണയാവുകയാണ്. ലഹരിവസ്തക്കളുമായി മക്കൾ പൊലീസ് പിടിയിലാവുേമ്പാഴാണ് പല മാതാപിതാക്കളും ഇവരുടെ വഴിവിട്ട ജീവിതം തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം മാവൂർ റോഡിലെ ലോഡ്ജിൽനിന്ന് യുവതിയടക്കം എട്ടുപേരാണ് അറസ്റ്റിലായത്. സ്ത്രീകളടക്കം ഇപ്പോൾ ലഹരിമാഫിയയുെട കണ്ണികളാവുന്നുണ്ട്. മെത്താലിൻ ഡയോക്സി മെത്താഫൈറ്റമിനാണ് (എം.ഡി.എം.എ) നഗരത്തിൽ അടുത്തിടെ കൂടുതലായി പിടികൂടിയ മാരക ലഹരിവസ്തു. ഇതോടൊപ്പം എൽ.എസ്.ഡി സ്റ്റാമ്പുകളും പിടിച്ചിട്ടുണ്ട്.
പിടികൂടിയതിെൻറ പത്തിരട്ടിയെങ്കിലും ലഹരിവസ്തുക്കൾ കോഴിക്കോട് നഗരത്തിൽ എത്തുന്നതായാണ് പൊലീസിെൻറ തന്നെ കണക്ക്. അഞ്ചു വർഷത്തിനിടെ മയക്കുമരുന്നുപയോഗിച്ച് കോളജ് വിദ്യാർഥിയടക്കം ആറുപേരാണ് നഗരപരിധിയിൽ മാത്രം മരിച്ചത്.
സിറ്റി പൊലീസ് ഈ വർഷം 70 കിലോയിലേറെ കഞ്ചാവും 75 ഗ്രാമോളം എം.ഡി.എം.എയും 800 ഗ്രാം ഹാഷിഷും 10,000ത്തിലേറെ ഹാൻസും പിടികൂടി. പത്തോളം സിന്തറ്റിക് ഡ്രഗ് കേസുകളും രജിസ്റ്റർ ചെയ്തു. എക്സൈസിെൻറ ലഹരിവേട്ട കൂടി പരിഗണിക്കുേമ്പാൾ കണക്ക് ഇനിയും ഉയരും. അര ഗ്രാം എം.ഡി.എം.എ കൈവശം സൂക്ഷിക്കുന്നതുപോലും ജാമ്യമില്ലാ കുറ്റമാണ് എന്നതിനാൽ പ്രതികളിൽ മിക്കവരും ഇപ്പോഴും ജയിലിലാണ്. ഒറ്റത്തവണ ഉപയോഗിച്ചാൽ അഞ്ച് മണിക്കൂറോളം ലഹരി കിട്ടുന്ന സിന്തറ്റിക് ഡ്രഗ്സിന് മണമില്ലാത്തതിനാൽ ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയില്ല. ഇവയുടെ നിരന്തര ഉപയോഗം പെട്ടെന്നുള്ള മരണത്തിനും കാരണമാകുെമന്നാണ് വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.