Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightല​ഹ​രി ക​ച്ച​വ​ടം:...

ല​ഹ​രി ക​ച്ച​വ​ടം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
അ​ബ്ദു​ൽ നൗ​ഷാ​ദ്, നൗ​ഫ​ൽ
cancel
camera_alt

അ​ബ്ദു​ൽ നൗ​ഷാ​ദ്, നൗ​ഫ​ൽ

കോ​ഴി​ക്കോ​ട്: വാ​ട​ക​ക്ക് ഫ്ലാ​റ്റെ​ടു​ത്ത് എം.​ഡി.​എം.​എ ക​ച്ച​വ​ടം ന​ട​ത്തി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി പു​ളി​ക്ക​ൽ പാ​ലി​ച്ചി ചാ​ലി​ൽ പ​റ​മ്പ് ഈ​ച്ച നൗ​ഫ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന നൗ​ഫ​ൽ (31), ഫാ​റൂ​ഖ് കോ​ള​ജ് സ്വ​ദേ​ശി കോ​ട​മ്പു​ഴ മ​ഠ​ത്തി​ൽ ഹൗ​സി​ൽ അ​ബ്ദു​ൽ നൗ​ഷാ​ദ് (28) എ​ന്നി​വ​രെ​യാ​ണ് ഫ്ലാ​റ്റി​ൽ​നി​ന്ന് 196.63 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്.

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​ന് വി​പ​ണി​യി​ൽ 10 ല​ക്ഷം രൂ​പ വി​ല​വ​രും. സി​റ്റി പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​നൂ​ജ് പ​ലി​വാ​ളി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക്ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ വി. ​സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും ഫ​റോ​ക്ക് എ​സ്.​ഐ ആ​ർ.​എ​സ്. വി​ന​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തി​രാ​ങ്കാ​വ് പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ലാ​ഴി ക​ണ്ണ​ൻ ചി​റ പാ​ലം ഭാ​ഗ​ത്തെ ഫ്ലാ​റ്റി​ൽ​നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ കൊ​ണ്ടു​വ​ന്ന് ബീ​ച്ച്, മാ​ളു​ക​ളു​ടെ പ​രി​സ​രം എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് യു​വാ​ക്ക​ൾ​ക്കും യു​വ​തി​ക​ൾ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഹ​രി ന​ൽ​കു​ന്ന മു​ഖ്യ​ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ. നൗ​ഫ​ലി​ന് മു​മ്പ് 400 ഗ്രാം ​എം.​ഡി എം.​എ പി​ടി​കൂ​ടി​യ​തി​ന് പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലും ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​തി​ന് കോ​ഴി​ക്കോ​ട് എ​ക്സൈ​സി​ലും കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsKozhikode News
News Summary - Drugs Selling-Two arrested
Next Story