വോട്ടിരട്ടിപ്പ് : വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കാൻ സ്വകാര്യ ബിൽ അവതരിപ്പിക്കും –എം.കെ. രാഘവൻ
text_fieldsകോഴിക്കോട്: അറിഞ്ഞുകൊണ്ട് കള്ളവോട്ട് ചേർക്കുകയാണ് സി.പി.എമ്മെന്ന് എം.കെ. രാഘവൻ എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കള്ളവോട്ടിനെതിരെ സി.പി.എം ഒരക്ഷരം മിണ്ടിയിട്ടില്ല. ഇരട്ട വോട്ടുകൾ കൂടുതലുള്ള ഇടങ്ങളിൽ വെബ് കാമറയും കേന്ദ്രസേനയും അടക്കമുള്ള ശക്തമായ നിരീക്ഷണ സംവിധാനം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുകയോ വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുകയോ ചെയ്താൽ കള്ളവോട്ട് തടയാനാകും. ഇതിന് പാർലമെൻറിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും എം.കെ. രാഘവൻ എം.പി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് ഭൂരിഭാഗവും എൻ.ജി.ഒ യൂനിയെൻറ ആളുകളാണ്. പോസ്റ്റൽ ബാലറ്റ് വാങ്ങി കൃത്രിമം നടത്തുകയാണ് എൽ.ഡി.എഫ്. പോസ്റ്റൽ ബാലറ്റുകൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കാത്തത് ഒളിച്ചുകളിയാണ്. കോഴിക്കോട് നോർത്തിലെ 60ാം ബൂത്തിൽ മരിച്ചയാളുടെ പേരിൽ പോസ്റ്റൽ ബാലറ്റ് ഒപ്പിട്ടുവാങ്ങിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കും. 13 മണ്ഡലങ്ങളിലായി 64007 ഇരട്ട വോട്ടുകളാണ് കണ്ടെത്താനായത്. വോട്ടർ പട്ടികയിലുള്ള 8375 പേരുടെ വിലാസം കണ്ടെത്താനോ ആളെ തിരിച്ചറിയാനോ സാധിച്ചിട്ടില്ല. കെണ്ടത്തിയ ഇരട്ട വോട്ടുകൾ സംബന്ധിച്ച് പരാതി നൽകിെയങ്കിലും ജില്ല ഭരണകൂടത്തിൽനിന്ന് വേണ്ടത്ര പ്രതികരണമുണ്ടായില്ല. ചരിത്രകാരൻ എം.ജി.എസ്. നാരായണൻ ജീവിച്ചിരിപ്പില്ലെന്ന് റിപ്പോർട്ട് ചെയ്ത ബി.എൽ.ഒക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും എം.പി പറഞ്ഞു. കെ.സി. അബു, ജെ.എസ്. അഖിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.