Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ-ഹെൽത്തിൽ കുടുങ്ങി...

ഇ-ഹെൽത്തിൽ കുടുങ്ങി മെഡി. കോളജ് ഒ.പി ടോക്കൺ

text_fields
bookmark_border
kozhikode news
cancel
camera_alt

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​ക്ക് 12ന് ​

ഒ.​പി ബ്ലോ​ക്കി​ന്‍റെ ഗേ​റ്റ് വ​രെ നീ​ണ്ട ക്യൂ

​കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ-​ഹെ​ൽ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ആ​രം​ഭി​ച്ച​തോ​ടെ ഒ.​പി ടി​ക്ക​റ്റി​നാ​യു​ള്ള കാ​ത്തി​രി​പ്പ് മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്നു. ഒ.​പി ടി​ക്ക​റ്റു​ക​ൾ ഇ -​ഹെ​ൽ​ത്ത് വെ​ബ്സൈ​റ്റ് വ​ഴി​യാ​ക്കി​യ​തോ​ടെ ടി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്ന​ത്.

ഒ.​പി ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് രോ​ഗി​ക​ൾ ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. ഇ​തി​ന് സ​മ​യ​മെ​ടു​ക്കും. അ​തി​നി​ടെ വെ​ബ്സൈ​റ്റ് ജാ​മാ​വു​ന്ന​തും തി​രി​ച്ച​ടി​യാ​വും. എ​ന്നാ​ൽ, പു​ല​ർ​ച്ച​മു​ത​ൽ രൂ​പ​പ്പെ​ടു​ന്ന നീ​ണ്ട​നി​ര ഉ​ച്ച​ക്ക് 12 ആ​യാ​ലും ഒ.​പി ബ്ലോ​ക്കി​ന്‍റെ ഗേ​റ്റി​ൽ​നി​ന്ന് നീ​ങ്ങാ​ത്ത അ​വ​സ്ഥ​യാ​ണ്. ദി​നം​പ്ര​തി 3000ല​ധി​കം പേ​രാ​ണ് ചി​കി​ത്സ​തേ​ടി ഒ.​പി​യി​ലെ​ത്തു​ന്ന​ത്. ഇ​വ​രു​ടെ ആ​ധാ​ർ ന​മ്പ​ർ, പേ​ര്, വ​യ​സ്സ്, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്യ​ണം.

പി​ന്നീ​ട് യു.​എ​ച്ച്‌.​ഐ.​ഡി (യു​നി​ക് ഹെ​ൽ​ത്ത് ഐ.​ഡി) ഉ​പ​യോ​ഗി​ച്ചാ​ണ് ടോ​ക്ക​ൺ അ​നു​വ​ദി​ക്കു​ക. ഇ​ത് കാ​ത്തി​രി​പ്പ് നീ​ളാ​ൻ ഇ​ട​യാ​ക്കു​ന്നു.

അ​തേ​സ​മ​യം. രോ​ഗി​ക​ൾ പു​റ​ത്തു​നി​ന്ന് യു.​എ​ച്ച്‌.​ഐ.​ഡി കാ​ർ​ഡ് എ​ടു​ത്ത് വ​ന്നാ​ൽ ഈ ​കാ​ർ​ഡ് കൗ​ണ്ട​റി​ൽ കാ​ണി​ച്ച​യു​ട​ൻ രോ​ഗി​ക​ൾ​ക്ക് ടോ​ക്ക​ൺ ന​ൽ​കാ​നാ​വു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical CollegeOP ticketE Health Scheme
News Summary - kozhikode medical college E-Health Scheme OP Ticket
Next Story