നാട്ടുകാരും വനം വകുപ്പും കൈകോർത്തു; മലവെള്ളപ്പാച്ചിൽ നിലച്ചു
text_fieldsഈങ്ങാപ്പുഴ: ചോയോട് കൊളമലയില്‍ നിന്നും വീടുകൾക്കും മനുഷ്യർക്കും ഭീഷണിയായ മലവെള്ളപ്പാച്ചിൽ നാട്ടുകാരും വനം വകുപ്പും ചേർന്ന് പരിഹരിച്ചു. കക്കാട് വന മേഖലയിൽപെട്ട കൊളമലയിൽ നിന്നാണ് മഴ കനക്കുന്നതോടെ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാവുന്നത്. മലയിൽ നിന്ന് കുത്തി ഒലിച്ചെത്തുന്ന മലവെള്ളം മലഞ്ചരിവിലെ നിരവധി വീടുകൾക്ക് ഭീഷണിയായിരുന്നു.
ഇതോടെ പ്രശ്ന പരിഹാരത്തിനായി നാട്ടുകാർ രംഗത്ത് വരികയായിരുന്നു. വീടുകൾക്ക് ഭീഷണിയില്ലാത്ത വിധം മലവെള്ളം വലിയ ചാൽ കീറി ഗതി മാറ്റി വിട്ടാണ് നാട്ടുകാർ വീടുകൾക്ക് സുരക്ഷയൊരുക്കിയത്. നാട്ടുകാർക്കൊപ്പം ചോയിയോട് വനം വകുപ്പ് ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥരും ശ്രമദാനത്തിൽ പങ്കെടുത്തു. ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച പ്രവൃത്തികൾ മണിക്കൂറുകളോളം നീണ്ടു നിന്നു.
വാർഡ് മെമ്പർ പി .സി. തോമസ്, മഹല്ല് പ്രസിഡൻറ് വി .കെ . മൊയ്തു മുട്ടായി, സെക്രട്ടറി എം. കെ .സമദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സേവന പ്രവർത്തനങ്ങളിൽ പതിനേഴോളം നാട്ടുകാർ പങ്കെടുത്തു. കഴിഞ്ഞ രണ്ട് വർഷമായി മഴക്കാലത്തു പ്രദേശത്ത് ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. നിരവധി വീടുകൾക്കും ജീവനുകൾക്കും ഭീഷണിയായതിനാൽ ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.