അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് ഉണ്ണികുളത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ തീരുമാനം
text_fieldsഎകരൂല്‍ (കോഴിക്കോട്): തെരഞ്ഞെടുപ്പ് ദിവസം ഉണ്ണികുളത്തുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് നടന്ന അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷി അനുരഞ്ജന യോഗത്തില്‍ തീരുമാനമായി. അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അനുരഞ്ജന യോഗം വിളിച്ചുചേര്‍ത്തത്.
കഴിഞ്ഞദിവസം ഉണ്ണികുളം കരുമല തേനാക്കുഴിയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. സ്േഫാടന വസ്തുക്കൾ എറിഞ്ഞതിനെ തുടർന്ന് ഓഫിസിെൻറ ഉൾഭാഗം കത്തിനശിച്ചു. തീപിടിത്തത്തിൽ ഓഫിസിനകത്തെ ഉപകരണങ്ങൾക്ക് തീപിടിച്ച് നശിച്ചു. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. അക്രമത്തിനു പിന്നിൽ യു.ഡി.എഫാണെന്ന് സി.പി.എം ആരോപിച്ചു. പുലർച്ച ഒന്നരയോടെ സമീപവാസികൾ ശബ്ദം കേട്ട് എത്തിയപ്പോഴേക്കും ആക്രമികൾ സ്ഥലംവിട്ടിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ ബൂത്തിൽ തടഞ്ഞതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംഘട്ടനവും എകരൂലിലെ കോൺഗ്രസ് ഓഫിസ് കത്തിക്കലും നടന്നിരുന്നു. ഇതിെൻറ തുടർച്ചയായാണ് സി.പി.എം ഓഫിസ് കത്തിച്ചത്.
നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് അനുരഞ്ജന യോഗത്തില്‍ അധ്യക്ഷത വഹിച്ച പുരുഷന് കടലുണ്ടി എം.എല്‍.എ പറഞ്ഞു. എം.എല്‍.എ ചെയര്‍മാനായി സര്‍വകക്ഷി അനുരഞ്ജന കമ്മിറ്റി രൂപവത്കരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയെ വൈസ് ചെയര്‍മാനായും തഹസില്‍ദാര്‍ പി. ചന്ദ്രനെ കണ്‍വീനറായും തിരഞ്ഞെടുത്തു.
കമ്മിറ്റിയില്‍ വിവിധ കക്ഷികളെ പ്രതിനിധാനംചെയ്ത് ബാലകൃഷ്ണകിടാവ്, കെ.കെ. നാസര്‍(കോണ്‍), എ. വാസുദേവന്‍ നായര്‍, വേണുഗോപാല്‍(ബി.ജെ.പി), നാസര്‍ എസ്റ്റേറ്റ് മുക്ക്, കെ. ഉസ്മാന്(മുസ്ലിം ലീഗ്), എ.കെ. ഗോപാലന്, പി.കെ. ബാബു(സി.പി.എം), ടി. മുഹമ്മദ് വള്ളിയോത്ത്, കെ. രാധാകൃഷ്ണന്(എന്‍.സി.പി) എന്നിവരെ അംഗങ്ങളായി തിരഞ്ഞെടുത്തു. താഴെ പറയുന്ന തീരുമാനങ്ങള്‍ യോഗം അംഗീകരിച്ചു. നാശനഷ്ടം സംഭവിച്ച വിവിധ പാര്‍ട്ടി ഓഫിസുകളും പരിക്കേറ്റ വിവിധ പാര്‍ട്ടി പ്രവര്‍ത്തകെരയും ഒരുമിച്ച് സന്ദര്‍ശിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല.
തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പൊലീസ് നടപടി എടുക്കുക. കക്ഷി പരിഗണന കൂടാതെ എല്ലാവര്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കുക എന്നീ തീരുമാനങ്ങളും യോഗത്തിലുണ്ടായി. എ.ഡി.എം എന്‍. പ്രേമചന്ദ്രന്, താമരശ്ശേരി തഹസില്‍ദാര്‍ ടി. ചന്ദ്രന്, പുരുഷന് കടലുണ്ടി എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയില്‍, വൈസ് പ്രസിഡൻറ് നിജില്‍ രാജ്, ബാലുശ്ശേരി സി.ഐ രാജേഷ് മനങ്കലത്ത്, വിവിധ കക്ഷികളെ പ്രതിനിധാനംചെയ്ത് ബബീഷ് ഉണ്ണികുളം, ബാലകൃഷണ കിടാവ്, നിജേഷ് അരവിന്ദ്, മുകുന്ദന്, കെ.രാധാകൃഷ്ണന്, ആര്.പി. ഭാസ്കരന്, ലത്തീഫ് വാഴയില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.