അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് ഫില്‍ദ മുജീബ്
text_fieldsഅറബിക് അക്ഷരങ്ങളെ മനോഹര ചിത്രങ്ങളാക്കി മാറ്റി കാലിഗ്രഫിയില്‍ വിസ്മയം തീര്‍ക്കുകയാണ് വട്ടോളി ബസാര്‍ പുളിയങ്ങോട്ടു ചാലില്‍ പി.സി. ഫില്‍ദ മുജീബ്. ലോക്ഡൗൺ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ വിരസതയകറ്റാന്‍ അൽപം ആശ്വാസമായാണ് അറബിക് കാലിഗ്രഫിയില്‍ വിശുദ്ധ വചനങ്ങള്‍ മനോഹരമായി എഴുതാന്‍ സമയം കണ്ടെത്തിയത്.
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയർെസക്കന്‍ഡറി സ്കൂളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിനിയായ ഫില്‍ദ മദ്റസ പഠനകാലത്തു തന്നെ മത്സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അക്കാലത്ത് സുന്ദരമായി കാലിഗ്രഫിയിൽ എഴുതിയ ഫില്ദയുടെ കഴിവ് കണ്ടറിഞ്ഞ പിതാവാണ് പെയിൻറും പേനയും ഐവറി ഷീറ്റും വാങ്ങിനൽകി ഈ രംഗത്തു കടന്നുവരാൻ പ്രചോദനമായതെന്ന് ഫില്‍ദ പറയുന്നു.
സൗത്ത് ഇന്ത്യയിലെ കാലിഗ്രാഫറായ അബ്ദുൽ കരീം കക്കോവിെൻറ (കരീം ഗ്രഫി) ഓണ്‍ലൈന്‍ ക്ലാസില്‍നിന്നാണ് ഈ രംഗത്ത് കാര്യമായ അറിവ് ലഭിച്ചതെന്ന് ഫില്‍ദ പറഞ്ഞു. വ്യത്യസ്തവും വൈവിധ്യവും ആകർഷണീയതയും നിറഞ്ഞ നൂറോളം കാലിഗ്രഫികൾ ഇതിനകം വരച്ചിട്ടുണ്ട്.
ഈ മേഖലയിൽ ഒരു പരിശീലനവും നേടാത്ത ഫില്ദയുടെ കൈവിരുതിൽ തെളിയുന്ന കാലിഗ്രഫികൾ ആരെയും അത്ഭുതപ്പെടുത്തും. പരമ്പരാഗത അറബിക് കാലിഗ്രഫിയിലൂടെ ശ്രദ്ധേയയായ ഫില്‍ദ, പുളിയങ്ങോട്ടു ചാലില്‍ പി.സി. മുജീബ് - അനീസ ദമ്പതികളുടെ മകളാണ്. ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഫാദി ഹസന് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.