വീര്യമ്പ്രത്ത് കണ്ടത് പുലിയല്ല; കുറുനരിയാകാമെന്ന് വനം വകുപ്പ്
text_fieldsഎകരൂൽ: വീര്യമ്പ്രത്ത് പുലിയെ കണ്ടെന്ന് നാട്ടുകാർ. എന്നാൽ, കാൽപാടുകൾ പുലിയുടേതല്ലെന്നും കുറുനരിയുടേതാകാമെന്നും വനം വകുപ്പ് അധികൃതർ. ബുധനാഴ്ച സന്ധ്യയോടെയാണ് കുണ്ടായി റോഡിൽ പുളിക്കൂൽ ഭാഗത്ത് കോരത്തുകണ്ടി ശിവദാസന്റെ കടയുടെ സമീപം പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ് അംഗം ശബ്ന ആറങ്ങാട്ട് അറിയിച്ചതിനെതുടർന്ന് രാത്രി ഒന്നരയോടെ താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കാൽപാടുകൾ കുറുനരിയുടേതാണെന്ന് സ്ഥിരീകരിച്ചത്.
തലേദിവസം വീര്യമ്പ്രം അങ്കണവാടിക്കടുത്ത് സദാനന്ദന്റെ വീട്ടുപരിസരത്ത് പുലിയെന്ന് സംശയിക്കുന്ന മൃഗത്തെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. തുടർന്ന് മേഖലയിൽ വിവിധയിടങ്ങളിൽ പുലിയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.