പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാസ്റ്റിക് പേനകൾ ഇനി വലിച്ചെറിയില്ല
text_fieldsഎകരൂൽ: ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയാതിരിക്കാൻ പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പെൻബോക്സ് സ്ഥാപിച്ചു. മഷിതീർന്നാൽ ഉപയോഗശൂന്യമാവുന്ന നൂറുകണക്കിന് പ്ലാസ്റ്റിക് പെന്നുകളാണ് കുട്ടികൾ വലിച്ചെറിയുന്നത്.
ഈവർഷത്തെ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദുരിതം മനസ്സിലാക്കിയാണ് സ്കൂളിൽ ഇത്തരം സംവിധാനമൊരുക്കിയത്. പ്രധാനാധ്യാപിക കെ.പി. സലില ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ് കൺവീനർ ടി.പി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എ.വി. മുഹമ്മദ്, പി.ടി. സിറാജുദ്ദീൻ, കെ. മുബീന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.