ഇളമന ഹരിദാസ് ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി
text_fieldsകോഴിക്കോട്: ഇളമന ഹരിദാസിനെ ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തതായി സംസ്ഥാന പ്രസിഡന്‍റ് സി.കെ നാണു എം.എൽ.എ അറിയിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഇൻഡിപെൻഡൻഡ് സ്റ്റുഡന്‍റ്സ് ഓർഗനേഷനിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഇളമന ഹരിദാസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കോഴിക്കോട് ജില്ല സെക്രട്ടറി, ജനതാ പാർട്ടി കോഴിക്കോട് ജില്ല സെക്രട്ടറി, ജനതാദൾ സംസ്ഥാന കമ്മറ്റി അംഗം, കിസാൻ ജനതാ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജനതാദൾ ലെഫ്റ്റ് പാർട്ടി രൂപവത്കരിച്ച ശേഷം സംസ്ഥാന പ്രസിഡന്‍റായിരുന്നു. തുടർന്ന് ജനതാദൾ എസിൽ ലയിക്കുകയായിരുന്നു. നിലവിൽ മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ ചെയർമാനാണ്. ഗ്രന്ഥശാലാ പ്രവർത്തകൻ, സംസ്ഥാനകർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, നാളികേര കർഷക സമിതി സംസ്ഥാനപ്രസിഡന്‍റ്, സംസ്ഥാന കർഷക പെൻഷനേഴ്സ് സെന്‍റർ സംസ്ഥാന പ്രസിഡന്‍റ്, ജെ.പി കൾച്ചർ സെന്‍റർ സംസ്ഥാന സെക്രട്ടറി, അരങ്ങിൽ ശ്രീധരൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.