എലത്തൂർ എച്ച്.പി.സി ഡിപ്പോ മാറ്റില്ല; പുതിയ ടാങ്കുകൾ മണ്ണിനടിയിൽ
text_fieldsഎലത്തൂർ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷെൻറ എലത്തൂരിലെ വിതരണ കേന്ദ്രം മാറ്റാനുള്ള നീക്കമുണ്ടെന്നത് അഭ്യൂഹം മാത്രമാണെന്ന് കോർപറേഷൻ ഡിപ്പോ മാനേജർ പ്രതിനിധിസംഘത്തെ അറിയിച്ചു.
ഡിപ്പോയിൽ നടക്കുന്ന നവീകരണ പ്രവൃത്തിയെസംബന്ധിച്ച് കോർപറേഷനിൽ പ്രദേശവാസികൾ നൽകിയ പരാതിയെത്തുടർന്ന് എ.ഇ അനിൽ ഐസക്കിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘവും പൊതുപ്രവർത്തകരും ഡിപ്പോ സന്ദർശിച്ചവേളയിലാണ് മാനേജർ പ്രതിനിധിസംഘത്തെ വിവരം ധരിപ്പിച്ചത്.
നവീകരണ പ്രവൃത്തിയുടെ പൈലിങ്ങിനെ തുടർന്ന് സമീപ വീടുകൾക്ക് കേടുപാട് സംഭവിക്കുന്നതായ ആരോപണം നിലനിൽെക്കയാണ് സംഘത്തിെൻറ സന്ദർശനം. 180 കെ.എല്ലിെൻറ ഏഴു എണ്ണടാങ്കുകളാണ് മണ്ണിനടിയിൽ സ്ഥാപിക്കുന്നത്. സുരക്ഷമാനദണ്ഡങ്ങളുടെ ഭാഗമായി മൊത്തം 6000 കെ.എൽ ശേഷിയുള്ള മൂന്നു ടാങ്കുകൾ പൊളിച്ചുമാറ്റിയാണ് പകരം ഇവ സ്ഥാപിക്കുന്നത്. 14 മീറ്റർ നീളമുള്ള ടാങ്കുകൾ ആറുമീറ്റർ താഴ്ചയിലാണ് മണ്ണിനടിയിൽ സ്ഥാപിക്കുക. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമാണപ്രവൃത്തി എന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പാരിസ്ഥിതിക, സുരക്ഷ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
കൂടുതൽ സൗകര്യങ്ങൾക്കായി ഡിപ്പോ പയ്യന്നൂരിലേക്ക് മാറ്റുന്നുവെന്ന ആശ്വാസത്തിലായിരുന്നു പ്രദേശവാസികൾ. എന്നാൽ, ഭാരത് പെേട്രാളിയം കോർപറേഷനുമായുള്ള ധാരണക്ക് മാറ്റം വന്നതോടെയാണ് പയ്യന്നൂരിലേക്കുള്ള മാറ്റം അടഞ്ഞത്. സുരക്ഷ നടപടിയുടെ ഭാഗമായി പുതുതായി നിർമിക്കുന്ന റോഡും ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്.
അടിപ്പാതയുടെ അപ്രോച്ച് റോഡിന് 1.33 കോടി രൂപ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ അനുവദിച്ചിരുന്നു. റോഡ് യാഥാർഥ്യമായതോടെ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി എലത്തുർ ഗേറ്റ് അടച്ചുപൂട്ടാൻ എച്ച്.പി.സി റെയിൽവേയിൽ സമ്മർദം ചെലുത്തിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, ഗേറ്റ് അടക്കുന്നതുമായി ഒരു ബന്ധവും തങ്ങൾക്കില്ലെന്ന് ഡിപ്പോ മാനേജർ സംഘത്തോട് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് പ്രദേശത്തെ വീടുകളിലെ കിണറുകളിൽ എണ്ണേചാർച്ച ഉണ്ടായിരുന്നു.
പൈലിങ്ങിനെത്തുടർന്ന് വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് പരിരക്ഷക്ക് അർഹതയുണ്ടാകുമെന്ന് ഡിപ്പോ മാനേജർ സംഘത്തെ അറിയിച്ചിട്ടുമുണ്ട്.
എച്ച്.പി.സി ഡിപ്പോയിലേക്ക് വരുന്ന ലോറികൾ റോഡരികിൽ നിർത്തുന്നതും അപകടം വരുത്തുകയാണെന്ന് ജനങ്ങൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.