ദേവാലയങ്ങളിൽ ആശംസകളുമായി സ്ഥാനാർഥികൾ
text_fieldsകോഴിക്കോട്: യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾക്കെത്തിയവർക്ക് ഈസ്റ്റർ ആശംസകളുമായി യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവൻ. ഞായറാഴ്ച പുലർച്ചതന്നെ നഗരത്തിലെ വിവിധ പള്ളികളിൽ സന്ദർശനം നടത്തി. കോഴിക്കോട് നടക്കാവിലെ സെന്റ് മേരീസ് ചർച്ച് (ഇംഗ്ലീഷ് പള്ളി), ബിലാത്തിക്കുളം പള്ളി, മാനാഞ്ചിറ കത്തീഡ്രൽ പള്ളി, ഈസ്റ്റ് ഹിൽ പള്ളി എന്നിവയാണ് സ്ഥാനാർഥി സന്ദർശിച്ചത്.
എം.കെ. രാഘവന്റെ ഈസ്റ്റർദിന ആശംസ സന്ദേശവുമായി യു.ഡി.എഫ് പ്രവർത്തകർ മണ്ഡലത്തിലെ വിവിധ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. തുടർന്ന് മടവൂർ സി.എം മഖാം സന്ദർശിച്ചു. വിശ്വാസികളുമായി സംവദിച്ച സ്ഥാനാർഥി സി.എം സെന്ററിലും സന്ദർശനം നടത്തി. സി.എം സെന്റർ ജന. സെക്രട്ടറി ടി.കെ. അബ്ദുറഹിമാൻ ബാഖവി സ്ഥാനാർഥിയെ സ്വീകരിച്ചു.
യു.ഡി.എഫ് നേതാക്കളായ വി.എം. ഉമ്മർ മാസ്റ്റർ, എ. അരവിന്ദൻ, പി.കെ. സുലൈമാൻ മാസ്റ്റർ, കെ. കാസിം, പി. ഗിരീഷ് കുമാർ, റിയാസ് ഖാൻ, സലാം മാസ്റ്റർ, എം.എം. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട്: ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി ക്രൈസ്തവ വീടുകളിലും ആരാധനാലയങ്ങളിലുമെത്തി ബി.ജെ.പി കോഴിക്കോട് ലോക്സഭ മണ്ഡലം സ്ഥാനാർഥി എം.ടി. രമേശ്. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, സഹ പ്രഭാരി നളിൻ കുമാർ കട്ടീൽ എം.പി തുടങ്ങിയവർക്കൊപ്പം കോഴിക്കോട് രൂപത ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ച് ഈസ്റ്റർ ആശംസ നേർന്നു.
കോഴിക്കോട് മുൻ മേയർ സി.ജെ. റോബിനെയും കുടുംബത്തെയും സന്ദർശിച്ചു. വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ്, ചേവായൂർ തുടങ്ങിയ പ്രദേശങ്ങളിലെ ക്രൈസ്തവ വീടുകളിലും സന്ദർശനം നടത്തി. ചേവായൂർ ബഥനി കോൺവെന്റിൽ എത്തിയ സ്ഥാനാർഥി കന്യാസ്ത്രീകളുമായി ഈസ്റ്റർ വിശേഷങ്ങൾ പങ്കുവെച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, സഹ പ്രഭാരി കെ. നാരായണൻ മാസ്റ്റർ, സംസ്ഥാന വക്താവ് അഡ്വ. വി.പി. ശ്രീപത്മനാഭൻ, ജില്ല സെക്രട്ടറി ടി. രനീഷ്, അഡ്വ. കെ.വി. സുധീർ, നവ്യ ഹരിദാസ്, ഷെയ്ക് ഷാഹിദ്, സരിത പറയേരി, സബിത പ്രഹ്ലാദൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.