സമൂഹ മാധ്യമങ്ങളിൽ പരക്കംപാച്ചിൽ; സ്പെഷൽ ടീം തിരക്കിലാണ്
text_fieldsകോഴിക്കോട്: സമൂഹ മാധ്യമങ്ങളിലെ രാഷ്ട്രീയ പ്രചാരണത്തിന് ഈ കാലത്ത്, കോവിഡിെൻറ പശ്ചാത്തലത്തിൽ വലിയ സ്വാധീനമുണ്ട്. പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയിൽ. അത് മനസ്സിലാക്കി മുന്നണികളെല്ലാം സോഷ്യൽ മീഡിയ ഗോദയിലാണ്. ഈ പോരാട്ടത്തിൽ വിജയിക്കുന്നതിനായി എല്ലാ മുന്നണികളും പ്രത്യേകമായി സോഷ്യൽ മീഡിയ വിങ്ങിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. പ്രത്യേക ഐ.ടി ടീമിനെ തന്നെ നിയോഗിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടുകൂടി ഇത്തരം ഐ.ടി സംഘങ്ങൾക്കും തിരക്കേറി.
സമൂഹ മാധ്യങ്ങളിൽ തങ്ങളെ കുറിച്ചുള്ള വാർത്തകൾ, വിഡിയോകൾ എന്നിവ ചെയ്യുന്നതിനും അവ പ്രചരിപ്പിക്കുന്നതിനും പാർട്ടികളും മുന്നണികളും കൂടാതെ, സ്ഥാനാർഥി കസേര ഉറപ്പിച്ചവരും പ്രതീക്ഷിക്കുന്നവരുമടക്കം ഇവരെ സമീപിക്കുന്നുണ്ട്.
ജനശക്തി എന്ന പേരിലാണ് കോൺഗ്രസിെൻറ സോഷ്യൽ മീഡിയ വിങ് പ്രവർത്തിക്കുന്നത്. അതിനുവേണ്ടി ഓരോ വാർഡ് തലത്തിലും പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പുതന്നെ തെരഞ്ഞെടുപ്പിനായി പ്രവർത്തനങ്ങൾ തുടങ്ങി. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങി സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് അനുഭാവമുള്ളവരെ കണ്ടെത്തി അവരുടെ ഗ്രൂപ്പുണ്ടാക്കുകയും പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി വാർത്തകളും വിഡിയോകളും പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. വോട്ടർമാരുടെ പട്ടികയടക്കം എല്ലാം ഡിജിറ്റൽവത്കരിച്ചാണ് ഇത്തവണത്തെ പ്രചാരണ പരിപാടികളെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോഒാഡിനേറ്റർ മുനീർ മാസ്റ്റർ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ സമൂഹമാധ്യമ പ്രവർത്തനം നിർത്താതെ ഒരുമുഴം മുമ്പേ നടന്നാണ് സി.പി.എമ്മിെൻറ പ്രചാരണം. വാർഡ് തലത്തിൽ എല്ലാവരുടെയും ഫോൺനമ്പറുകളടക്കം നേരിട്ട് ശേഖരിച്ചാണ് സി.പി.എം പ്രവർത്തനം ക്രോഡീകരിച്ചിട്ടുള്ളത്. വാട്സ്ആപ് ഗ്രൂപ്പുകളടക്കം നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതുവഴി വാർത്തകളും വിഡിയോകളും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ വിശദീകരണവും നൽകുന്നു. സർക്കാറിെൻറ വികസന നേട്ടങ്ങൾ, ഓരോ പ്രദേശത്തെയും ആളുകളുടെ അനുഭവങ്ങൾ എന്നിങ്ങനെ വിഡിയോകൾ, വെബിനാറുകൾ, ട്രോളുകൾ, ചാനൽ ചർച്ചകൾ, പോസ്റ്ററുകൾ തുടങ്ങിയവയാണ് സി.പി.എം പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഓരോ വിഷയത്തിലും എങ്ങനെ പ്രതികരിക്കണം എന്നതടക്കമുള്ള കാര്യങ്ങൾക്ക് കൃത്യമായ പരിശീലനവും നൽകുന്നുണ്ട്. ഫേസ്ബുക്കിലും മറ്റും വിവിധ പാർട്ടികൾ ആപ്ലിക്കേഷനുകൾ തയാറാക്കി പ്രചരിപ്പിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.