തെരഞ്ഞെടുപ്പ്: അച്ചടക്ക നടപടിയിലും 'കരുത്തുകാട്ടി' സി.പി.എം
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മേൽെക്കെ നേടിയ സി.പി.എം അച്ചടക്ക നടപടിയിലും പാർട്ടിയുടെ 'കരുത്തുകാട്ടി'. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകുന്നതിലെ പരസ്യ പ്രതിേഷധത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചില നേതാക്കൾ സജീവമാകാത്തതിലും എതിർപക്ഷ നേതാവുമായി അണിയറ ചർച്ച നടത്തിയതിലുമായി നാൽപതോളം പേർക്കെതിരെയാണ് സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചത്. നിരവധി പാർട്ടി അംഗങ്ങളെ െതറ്റ് ബോധ്യപ്പെടുത്തി താക്കീത് ചെയ്യുകയുമുണ്ടായി. പ്രാദേശിക നേതാക്കളെ പുറത്താക്കിയും തരംതാഴ്ത്തിയും സസ്പെൻഡ് ചെയ്തുമുള്ള കൂട്ട നടപടിക്കെതിരായ അനുരണനങ്ങൾ ചില കീഴ്ഘടകങ്ങളിൽ ഉയരുമെന്ന് ജില്ല നേതൃത്വം കണക്കുകൂട്ടിയിരുന്നെങ്കിലും അംഗങ്ങൾ ഒന്നടങ്കം പാർട്ടി തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ് കണ്ടത്. അച്ചടക്ക നടപടി പാർട്ടിയുടെ െകട്ടുറപ്പ് വർധിപ്പിച്ചതായാണ് ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളിലെ റിപ്പോർട്ടിങ് പൂർത്തിയായപ്പോഴത്തെ പൊതുവിലയിരുത്തൽ.
കുറ്റ്യാടി സീറ്റ് തർക്കത്തിൽ നാലുപേെര പുറത്താക്കുകയും ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ, കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗങ്ങളായ കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ൈവസ് പ്രസിഡൻറ് ടി.കെ. മോഹൻദാസ് എന്നിവരെ തരം താഴ്ത്തുകയും ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കം നാലുപേരെ പുറത്താക്കുകയും കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ നിരവധി പേരെ സസ്പെൻഡ് ചെയ്യുകയുമാണുണ്ടായത്.
പുറത്താക്കപ്പെട്ടവരെല്ലാം പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കിലെ ജീവനക്കാരാണ്. കൂടുതൽ ഒറ്റപ്പെട്ടു പോകുമെന്നതിനാൽ ഇവരുൾപ്പെടെ അച്ചടക്ക നടപടി നേരിട്ടവരാരും ഉള്ളിലെ അമർഷം പുറത്തു പറയുന്നുമില്ല. അതേസമയം, ജില്ല കമ്മിറ്റി അംഗവും മുൻ കുന്നുമ്മൽ ഏരിയ സെക്രട്ടറിയുമായ കൃഷ്ണെൻറ വിശദീകരണം തൃപ്തികരമെന്ന് കണ്ട് പാർട്ടി നടപടിയിൽനിന്നൊഴിവാക്കി.മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി തെരഞ്ഞെടുപ്പ് കാലത്ത് ചർച്ച നടത്തിയതിനാണ് താമരശ്ശേരി എ.സി അംഗം ഗിരീഷ് ജോണിനെ െതരഞ്ഞെടുക്കപ്പെട്ട പാർട്ടി സ്ഥാനങ്ങളിൽനിന്നൊഴിവാക്കിയത്. ഇതാണെങ്കിൽ കീഴ്ഘടകങ്ങളുടെ ആവശ്യപ്രകാരംകൂടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.