തെരഞ്ഞെടുപ്പ് ചെലവ്; കേന്ദ്ര നിരീക്ഷകര്‍ യോഗം ചേർന്നു
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നിയോഗിച്ച എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ സുനില്‍ എന്‍. റാനോട്ട്, വടകര പാര്‍ലമെന്റ് മണ്ഡലം എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ മോണിക്ക ഹര്‍ഷദ് പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ്, നാർകോട്ടിക്, ആദായ നികുതി, എക്സൈസ്, എം.സി.സി സെല്‍, എന്‍ഫോഴ്സ്മെന്റ് നോഡല്‍ ഓഫിസര്‍മാര്‍, അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍, ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലന്‍സ് ടീം, വിഡിയോ സർവൈലന്‍സ് ടീം, അക്കൗണ്ടിങ് ടീം എന്നിവയുടെ തലവന്മാര്, എക്സ്പെന്‍ഡിച്ചര്‍ സെല്‍ അംഗങ്ങള്‍ എന്നിവരുടെ യോഗം ചേര്‍ന്നത്.
തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമാക്കുന്നതില്‍ ചെലവ് നിരീക്ഷണം പ്രധാനമാണെന്ന് ഒബ്സര്‍വര്‍ സുനില്‍ എന്‍. റാനോട്ട് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പണം, സ്വാധീനം, അധികാരം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് മറ്റൊരാളെക്കാള്‍ മേല്‍ക്കൈ ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് നിരീക്ഷണത്തിന്റെ ലക്ഷ്യം. ഒ
രു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 95 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യം ഉറപ്പുവരുത്തുന്നതില്‍ ഓരോ ചെലവ് നിരീക്ഷകരുടെയും സ്ക്വാഡുകളുടെയും പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്, വടകര മണ്ഡലം വരണാധികാരികൂടിയായ എ.ഡി.എം കെ. അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി. മോഹന്‍, തെരഞ്ഞെടുപ്പ് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫിസര്‍കൂടിയായ സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ കെ.പി. മനോജന്, അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ നന്ദന എസ്. പിള്ള, അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ ഡോ. പ്രീത സ്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.
നേരിട്ട് പരാതി അറിയിക്കാം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്വര്മാരുമായി ബന്ധപ്പെടാം. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ സുനില്‍ എന്‍. റാനോട്ട് (മൊബൈൽ: 6238532246), വടകര പാര്‍ലമെന്ററി മണ്ഡലം എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ മോണിക്ക ഹര്‍ഷദ് പാണ്ഡെ (മൊബൈൽ: 6238752821). രാവിലെ 10 മുതൽ 11 വരെ വെസ്റ്റ്ഹിൽ ഗവ. ഗെസ്റ്റ് ഹൗസിൽ നേരിട്ടും പരാതി അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.