കലാശ പ്രചാരണത്തിന്; രാഹുൽ, കാരാട്ട്, അമിത് ഷാ
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം അവശേഷിക്കെ പ്രചാരണം കൊഴുപ്പിക്കാൻ മുൻനിര നേതാക്കൾ ജില്ലയിലേക്ക്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നിവയുടെ പ്രചാരണത്തിന് ദേശീയ നേതാക്കളാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നത്.
എ.ഐ.സി.സി മുൻ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി വ്യാഴാഴ്ച മൂന്നിന് കൂടരഞ്ഞിയിൽ പ്രചാരണം നടത്തും. വയനാട്ടിൽ പ്രചാരണം നടത്തി മലപ്പുറത്തേക്ക് പോവുന്നതിനിടെയാണ് കൂടരഞ്ഞിയിലെ പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ശനിയാഴ്ച കേന്ദ്രമന്ത്രി അമിത് ഷാ റോഡ് ഷോ നടത്തും. ഉച്ച രണ്ടിന് മലബാർ ക്രിസ്ത്യൻ കോളജ് ഭാഗത്തുനിന്നാരംഭിക്കുന്ന റോഡ് ഷോ മുതലക്കുളത്താണ് സമാപിക്കുക.
കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ഷാനവാസ് ഹുസൈൻ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരും വിവിധയിടങ്ങളിൽ പ്രചാരണത്തിെനത്തുന്നുണ്ടെങ്കിലും സ്ഥലങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. നേരത്തെ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി. മുരളീധരൻ ഉൾപ്പെടെയുള്ളവർ വിവിധയിടങ്ങളിൽ പ്രചാരണത്തിനെത്തിയിരുന്നു.
ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി. നഡ്ഡ തെരഞ്ഞെടുപ്പ് ഇൻചാർജുമാരുടെയും സ്ഥാനാർഥികളുടെയും യോഗത്തിൽ പങ്കെടുക്കാനെത്തുകയും ചെയ്തിരുന്നു.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വ്യാഴാഴ്ച ചാത്തമംഗലം, കുറ്റ്യാടി, നാദാപുരം ഭാഗങ്ങളിൽ പ്രചാരണത്തിെനത്തുന്നുണ്ട്.
നേതാക്കളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രൻ പിള്ള, സുഭാഷിണി അലി, തപൻസെൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പ്രചാരണത്തിനെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, കോടിയേരി ബാലകൃഷ്ണൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ ഉൾപ്പെടെ നേതാക്കൾ കഴിഞ്ഞ ദിവസങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിനെത്തിയിരുന്നു. ഇനിയും ചില ദിവസങ്ങളിൽ മറ്റു ദേശീയ നേതാക്കളും വീണ്ടും പ്രചാരണത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.