Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2024 9:40 AM IST Updated On
date_range 18 March 2024 9:40 AM ISTതെരഞ്ഞെടുപ്പ്; ഹരിതചട്ടം പാലിക്കണം
text_fieldsbookmark_border
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിതചട്ടപാലനം ഉറപ്പാക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ സ്നേഹിൽ കുമാർ സിങ് അഭ്യർഥിച്ചു.
- പ്ലാസ്റ്റിക്, പി.വി.സി, ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ, പുനരുപയോഗ -ചംക്രമണ സാധ്യതയുള്ളവ ഉപയോഗിക്കണം.
- ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവക്ക് പ്ലാസ്റ്റിക്, പി.വി.സി പാടില്ല. പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാം.
- കൊടിതോരണങ്ങള്‍ പൂര്‍ണമായും പ്ലാസ്റ്റിക്, പി.വി.സി മുക്തമാക്കണം
- ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ണമായും കോട്ടണ്‍, പേപ്പര്‍, പോളിത്തിലീന് തുടങ്ങിയവയിൽ നിര്‍മിക്കണം.
- പി.വി.സി ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാർഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി, ബോര്‍ഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ കോട്ടിങ്ങോ ഉള്ള പുനഃചംക്രമണസാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം.
- നൂറു ശതമാനം കോട്ടണ്‍, പേപ്പര്‍, പോളിത്തിലീന് തുടങ്ങിയ പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ.
- നിരോധിത ഉൽപന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കും.
- രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫിസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
- പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കണം.
- തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഹരിതചട്ടബോധവത്കരണം നടത്തണം. എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്പോസിബിള്‍ വസ്തുക്കളും പരമാവധി ഒഴിവാക്കി മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം.
- പോളിങ് ബൂത്തുകള്‍/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം.
- പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഭക്ഷണപദാർഥങ്ങള്‍, കുടിവെള്ളം മുതലായവ പ്ലാസ്റ്റിക് ബോട്ടിലുകള്‍, കണ്ടെയ്നറുകള്‍ എന്നിവയിലാക്കരുത്.
- തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്പ്/രാഷ്ട്രീയപാര്‍ട്ടികള്‍ നല്കുന്ന സ്ലിപ്പുകള്‍ എന്നിവ പോളിങ് ബൂത്തിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കരുത്. ഇവ ശേഖരിച്ച് കലക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്ക്രാപ്പ് ഡീലേഴ്സിനു കൈമാറാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.
- തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്ഥാപനങ്ങള്‍, ഹരിതകേരള മിഷന്, ശുചിത്വ മിഷന്, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ കാമ്പയിന് മെറ്റീരിയലുകള്‍ നീക്കംചെയ്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story