ജീവന്‍ രക്ഷാബോധവത്കരണ പരിപാടിയുമായി 'എമര്‍ജന്‍സ്-2022
text_fieldsകോഴിക്കോട്: ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ നെറ്റ് വര്‍ക്കും ആസ്റ്റര്‍ മിംസ് കോഴിക്കോടും ചേർന്ന് സംഘടിപ്പിക്കുന്ന 'എമര്‍ജന്‍സ്-2022' ഇന്റര്‍നാഷനൽ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവിന് മുന്നോടിയായി അടിസ്ഥാന ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ അവബോധന പരിപാടിക്ക് കോഴിക്കോട് വടകരയിൽ തുടക്കം. അവബോധന പരിപാടിയുമായി ബന്ധപ്പെട്ട ഒരു ഫ്ളാഷ് മോബും ഇന്നലെ വടകര പുതിയ ബസ്സ്റ്റാന്‍റിനകത്ത് നടന്നു.
ഈ മാസം 26ന് കോഴിക്കോട് ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ഭാഗമായി മൂന്ന് ദിവസം കൊണ്ട് വിവിധ ജില്ലകളിലെ പതിനെട്ടോളം കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് പ്രാഥമിക ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങളില്‍ പരിശീലനം നല്‍കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സാമൂഹ്യ പ്രവര്‍ത്തകനും എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ പി. പി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ എമര്‍ജന്‍സി മെഡിസിന്‍ മേഖലയുടെ ചരിത്രത്തിലാദ്യമായാണ് തുടര്‍ച്ചയായി ദിവസങ്ങളില്‍ ഇത്രയധികം കേന്ദ്രങ്ങളിലൂടെ അടിസ്ഥാന ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളില്‍ ആളുകള്‍ക്ക് പരിശീലനം നല്‍കുന്നതെന്ന് ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. പി. പി. വേണുഗോപാലന്‍ പറഞ്ഞു. ഹൃദയസ്തംഭനം സംഭവിച്ചാല്‍ അടിയന്തരമായി നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍, പക്ഷാഘാതം സംഭവിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, വെള്ളത്തില്‍ മുങ്ങിയാല്‍ സ്വീകരിക്കേണ്ട പ്രാഥമിക രക്ഷാമാര്‍ഗ്ഗങ്ങള്‍, പാമ്പ് കടിയേറ്റാല്‍ എങ്ങിനെ പ്രതികരിക്കണം. വാഹനാപകടങ്ങള്‍ക്ക് ദൃക്‌സാക്ഷിയാല്‍ പ്രതികരിക്കേണ്ട രീതികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങളെ കുറിച്ച് വിശദമായ ക്ലാസ്സുകള്‍ നടന്നു. പ്രോഗ്രാമിന് ഡോ. ജലീല്‍, മുനീര്‍ മണക്കടവ്, റസല്‍, സന്ദീപ്, സുഹൈല്‍, ജോമിന്‍, പഞ്ചമി, റംഷീദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.