എൻജിനീയറിങ് പ്രവേശന പരീക്ഷ: അലീന ഏക പെൺതരി; അഭിമാനമായി അദ്വൈത്
text_fieldsകോഴിക്കോട്: സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രേവശന പരീക്ഷഫലത്തിൽ ആൺകുട്ടികളുടെ മേധാവിത്വത്തിനിടയിൽ തലയുയർത്തി എൻജിനീയറിങ്ങിൽ അലീനയുടെ പത്താം റാങ്ക്. പെൺകുട്ടികളിൽ സംസ്ഥാന തലത്തിൽ പേരാമ്പ്ര ചാലിക്കര ചേനോളി സ്വദേശി എം.ആർ അലീനക്കാണ് ഒന്നാം സ്ഥാനം.
ജില്ലക്ക് അഭിമാനമായി ചേവായൂർ സ്വദേശി അദ്വൈത് ദീപക് അഞ്ചാം റാങ്ക് നേടി. ജില്ലയിലെ ഒന്നാമനും അദ്വൈതാണ്. അഖിലേന്ത്യ പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിനിൽ 95ാം റാങ്കും സംസ്ഥാനത്തെ ഒന്നാമനുമായിരുന്നു അദ്വൈത്.
കേരള എൻട്രൻസ് കഴിഞ്ഞപ്പോൾ 949.54 സ്കോറുമായി അദ്വൈത് മുന്നിലായിരുന്നു. എന്നാൽ, പ്ലസ് ടു ഫലം കൂടി ചേർത്തപ്പോൾ അഞ്ചാം റാങ്കായി. നിലവിൽ 584.9394 ആണ് സ്കോർ. ഈ മാസം 27ന് നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡിൽ മുന്നേറി ഐ.ഐ.ടി പ്രവേശനമാണ് ഈ മിടുക്കെൻറ ലക്ഷ്യം.
ചേവായൂർ ഗോൾഫ് ലിങ്ക് റോഡ് 'ആർദ്രം' ഡോ. റിജിൽ ദീപകിെൻറയും (ബേബി മെമ്മോറിയൽ ആശുപത്രി) ഡോ. ദർശന ബാലകൃഷ്ണെൻറയും (ചക്കോരത്ത്കുളം ഇ.എസ്.െഎ ആശുപത്രി) മകനാണ് അദ്വൈത്. സഹോദരി അവന്തിക ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. പാല ബ്രില്യൻറിൽ പരിശീലിച്ച അദ്വൈത് ചങ്ങനാശ്ശേരിയിലെ പ്ലാസിഡ് വിദ്യ വിഹാറിലായിരുന്നു പ്ലസ് ടു പഠിച്ചത്.
580.1413 ആണ് അലീനയുടെ സ്കോർ. ചാലിക്കര ചേനോളി വണ്ണാപ്പടി മീത്തൽ മോഹനെൻറയും രമണിയുടെയും മകളാണ് എം.ആർ അലീന. മെഡിക്കൽ റപ്രസേൻററ്റീവാണ് മോഹനൻ. ജെ.ഇ.ഇ മെയിനിൽ സംസ്ഥാനത്ത് പെൺകുട്ടികളിൽ ഒന്നാമതായിരുന്ന അലീന നാട്ടിൻപുറങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചാണ് മികവിലേക്കുയർന്നത്.
എരവട്ടൂർ നാരായണവിലാസം എൽ.പി സ്കൂൾ, വെള്ളിയൂർ എ.യു.പി സ്കൂൾ, നൊച്ചാട് ഹയർ സെക്കൻഡറി എന്നിവിടങ്ങളിലായിരുന്നു പഠനം. സഹോദരി അസ്മിത തമിഴ്നാട് കേന്ദ്രസർവകലാശാലയിൽ ഇൻറഗ്രേറ്റഡ് പി.ജി വിദ്യാർഥിനിയാണ്. ഐ.ഐ.ടിയാണ് അലീനയുടെയും ലക്ഷ്യം. എൻജിനീയറിങ് എൻട്രൻസിൽ ആദ്യ ആയിരം റാങ്കുകാരിൽ 121 പേർ കോഴിക്കോടു നിന്നാണ്. ജില്ലയിലെ 5068 കുട്ടികൾ റാങ്ക് പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.