പരാതിക്കെട്ടഴിച്ച് സംരംഭകർ; ഉദ്യോഗസ്ഥരെ 'നിർത്തിപ്പൊരിച്ച്' മന്ത്രി
text_fieldsകോഴിക്കോട്: ചെറിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹങ്ങൾക്കും പ്രയത്നങ്ങൾക്കും തടസ്സമാകുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിച്ചും സംരംഭകർക്ക് ആശ്വാസമേകിയും വ്യവസായമന്ത്രി പി. രാജീവും ഉന്നത ഉദ്യോഗസ്ഥരും. 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയിലാണ് രാജീവും വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും വ്യവസായ വികസന കോര്പറേഷന് എം.ഡി എം.ജി. രാജമാണിക്യവും പരാതികളിൽ സാന്ത്വനമേകിയത്.
ചെറിയ സംരംഭങ്ങൾ തുടങ്ങാൻ പഞ്ചായത്തിനെ സമീപിക്കുേമ്പാൾ എങ്ങനെ അനുമതി െകാടുക്കാതിരിക്കാമെന്ന് ഗവേഷണം നടത്തുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
മേപ്പയ്യൂർ പഞ്ചായത്തിലെ നരിക്കോട് മീരോട്മലയിൽ കോഴിമാലിന്യങ്ങൾ സംസ്കരിച്ച് പ്രോട്ടീൻ പൊടിയുണ്ടാക്കുന്ന കമ്പനി തുടങ്ങാൻ അനുമതി നൽകുന്നില്ലെന്ന പരാതിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വ്യവസായം തുടങ്ങാനുള്ള കെട്ടിടത്തിന് പോലും അനുമതി നൽകാതിരിക്കുന്നതിനെ മന്ത്രി ശക്തമായി വിമർശിച്ചു. അനുമതി നൽകാത്തതിൽ നിഗൂഢതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യവസായമേഖലകളിൽ പഞ്ചായത്തുകളുെട അധികാരം ഒഴിവാക്കുന്നത് ആലോചിക്കുമെന്നും രാജീവ് പറഞ്ഞു. അപകടകരമായ വ്യവസായത്തിനുള്ള നിബന്ധനകൾ പാലിച്ചില്ലെന്നായിരുന്നു മേപ്പയ്യൂർ പഞ്ചായത്ത് സെക്രട്ടറിയുെട പ്രതികരണം. എന്നാൽ, കോഴിമാലിന്യസംസ്കരണം അപകടകരമായ വ്യവസായമല്ലെന്ന് വ്യവസായ വികസന കോര്പറേഷന് എം.ഡി എം.ജി.രാജമാണിക്യം പറഞ്ഞു. ഉടൻ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി.
കല്ലായിയിലെ മരക്കച്ചവടക്കാർക്ക് ബ്രിട്ടീഷുകാരുടെ കാലത്ത് ക്രൗൺ ഗ്രാൻറായി കിട്ടിയ സ്ഥിരം പാട്ടഭൂമിക്ക് കൈവശാവകാശരേഖ നൽകുന്നത് നിർത്തിയതിനാൽ ലൈസൻസിനടക്കം അപേക്ഷിക്കാനാവുന്നില്ലെന്ന പരാതിയും മന്ത്രിക്ക് മുന്നിലെത്തി. സർേവ നടത്തണമെന്ന് കോടതി നിർദേശിച്ചതും പരാതിക്കാർ ചൂണ്ടിക്കാട്ടി. കല്ലായിപ്പുഴയുടെ പുറേമ്പാക്ക് ഭൂമിയാണിതെന്ന് ജില്ല കലക്ടർ എന്‍. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
റവന്യൂ വകുപ്പിലേക്ക് കത്തെഴുതി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് കലക്ടർ അറിയിച്ചു. വാഹനങ്ങൾ പ്രേത്യകം സജ്ജീകരിച്ച് ഭക്ഷണം വിൽക്കുന്ന 'ഫുഡ്ട്രക്ക്' പദ്ധതിക്കായി കോഴിക്കോട് കോർപറേഷന് നേരത്തേ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് ഉടൻ യോഗം വിളിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി മന്ത്രി രാജീവിനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.