നഗരത്തിെൻറ മുഖച്ഛായ മാറ്റി എസ്കലേറ്റർ മേൽപാലം
text_fieldsേകാഴിക്കോട്: സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ കം ഫൂട്ഒാവർ ബ്രിഡ്ജ് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത ഒട്ടേറെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കോഴിക്കോട് കോർപറേഷന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കല്ലുത്താൻകടവ് കോളനിവാസികൾക്കായി ഏഴു നിലകളുള്ള കെട്ടിടസമുച്ചയം നിർമിച്ചതും ഞെളിയൻ പറമ്പിൽ സ്വകാര്യ പങ്കാളിത്തത്തോടെ 250 കോടി രൂപ ചെലവിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മാലിന്യസംസ്കരണ പദ്ധതിയുമെല്ലാം വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര നിലവാരത്തിൽ നഗരത്തിൽ നിർമിച്ച എസ്കലേറ്റർ മേൽപാലം നഗരത്തിെൻറ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ്. ദക്ഷിണേന്ത്യയിലെവിടെയും റോഡ് മുറിച്ചുകടക്കുന്നതിന് എസ്കലേറ്റർ, ലിഫ്റ്റ് സംവിധാനങ്ങളില്ല. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ ബസ്സ്റ്റാൻഡിനും ഇടയിലായാണ് ഒരു വർഷംെകാണ്ട് പദ്ധതി പൂർത്തിയാക്കിയത്. പദ്ധതിയുടെ അനുബന്ധമായി രാജാജിറോഡ്, മാവൂർ റോഡ് എന്നിവിടങ്ങളിലെ നടപ്പാതകൾ സിമൻറ്കട്ട പതിച്ച് നവീകരിക്കുകയും കമ്പിവേലികൾ സ്ഥാപിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാരെയും പ്രായംചെന്നവരെയും മുൻനിർത്തി പാലത്തിനിരുഭാഗത്തും ലിഫ്റ്റ് സൗകര്യവുമുണ്ട്. പാലത്തിെൻറ ഇരുഭാഗങ്ങളിലുമായി ഒാരോ മീറ്റർ വീതം വീതിയുള്ള നാല് എസ്കലേറ്ററുകളാണുള്ളത്.
സമാന്തരമായി ഗ്രാനൈറ്റ് വിരിച്ച പടികളുമുണ്ട്. മേൽക്കൂരയിൽ ഷീറ്റും മേൽപാലത്തിെൻറ വശങ്ങളിൽ കട്ടിയുള്ള ചില്ലുകളുമാണ് സ്ഥാപിച്ചത്. ആറരമീറ്റർ ഉയരത്തിലാണ് മേൽപാലമെന്നതിനാൽ റോഡിലൂടെ ഉയരമുള്ള വാഹനങ്ങളും മറ്റും കടന്നുപോകുന്നതിന് തടസ്സമില്ല. മൂന്നു മീറ്റർ വീതിയുള്ള പാലത്തിെൻറ നീളം 25.37 മീറ്ററാണ്.
ഇരുവശങ്ങളിലുമായി 1140 ചതുരശ്ര അടി സ്ഥലം വാണിജ്യാവശ്യങ്ങൾക്കുള്ളതാണ്. ഒരേസമയം 13 പേർക്ക് കയറാനാവുന്നതാണ് ലിഫ്റ്റ്. എസ്കലേറ്ററിൽ മണിക്കൂറിൽ 11,700 പേർക്കും നടപ്പാലത്തിൽ ഒരേ സമയം 300 പേർക്കും കയറാം. കൊച്ചി മെട്രോ െറയിൽ കോർപറേഷെൻറ മേൽനോട്ടത്തിൽ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിയാണ് പാലം നിർമിച്ചത്. അവസാനവട്ട ജോലികൾ ഇനിയും പൂർത്തിയാവാനുള്ളതിനാൽ അടുത്ത ദിവസമേ പാലത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയുടെ സന്ദേശം നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് ചടങ്ങിൽ വായിച്ചു. സൂപ്രണ്ടിങ് എൻജിനീയർ കെ.ജി. സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.
എം.കെ. രാഘവൻ എം.പി, എ. പ്രദീപ്കുമാർ എം.എൽ.എ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, കെ.എം.ആർ.എൽ ഡയറക്ടർ തിരുമാൻ അർജുനൻ, അമൃത് മിഷൻ ഡയറക്ടർ ഡോ. രേണു രാജ്, സിറ്റി പൊലീസ് മേധാവി എ.വി. ജോർജ്, ഡെപ്യൂട്ടി മേയർ മീര ദർശക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സി. രാജൻ, അനിത രാജൻ, കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, എം.സി. അനിൽകുമാർ, ആശ ശശാങ്കൻ, എം. രാധാകൃഷ്ണൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജേഗാപാൽ, കൗൺസിലർമാരായ പി.എം. സുരേഷ് ബാബു, സി. അബ്ദുറഹ്മാൻ, നമ്പിടി നാരായണൻ, ജയശ്രീ കീർത്തി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.