രാത്രി പട്രോളിങ് കാര്യക്ഷമമാക്കി എക്സൈസ് വകുപ്പ്
text_fieldsകോഴിക്കോട്: ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ വ്യാജമദ്യ, ലഹരിമരുന്ന് വിതരണവും, വിപണനവും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്താനും പരാതികളിൽ സത്വരനടപടികൾ കൈക്കൊള്ളാനുമായി എക്സൈസ് വകുപ്പിന്റെ കൺട്രോൾ റൂമും സ്ട്രൈക്കിങ് ഫോഴ്സുകളും 24 മണിക്കൂറും പ്രവർത്തിക്കും. കൺട്രോൾ റൂമുകളിലും എക്സൈസ് ഓഫിസുകളിലും, ഓഫിസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി. രാജേന്ദ്രൻ അറിയിച്ചു. വൻതോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും.
വിവരങ്ങൾ അറിയിക്കാം
• ടോൾ ഫ്രീ നമ്പർ: 155358
• ഡിവിഷനൽ എക്സൈസ് കൺട്രോൾ റൂം: 0495 -2372927
• ഡെപ്യൂട്ടി എക്സൈസ് കമീഷണർ, കോഴിക്കോട്: 0495 -2372927, മൊബൈൽ: 9447178063
• അസിസ്റ്റന്റ് എക്സൈസ് കമീഷണർ, കോഴിക്കോട്: 0495 -2375706 മൊബൈൽ: 9496002871
• എക്സൈസ് സർക്കിൾ ഓഫിസ്, കോഴിക്കോട്: 0495-2376762 മൊബൈൽ: 9400069677
• എക്സൈസ് സർക്കിൾ ഓഫിസ്, പേരാമ്പ്ര: 0496-2610410 മൊബൈൽ: 9400069679
• എക്സൈസ് സർക്കിൾ ഓഫിസ്, വടകര: 0496-2515082 മൊബൈൽ: 9400069680
• എക്സൈസ് സർക്കിൾ ഓഫിസ്, താമരശ്ശേരി: 0495 -2214460, മൊബൈൽ: 9446961496
• എക്സൈസ് റേഞ്ച് ഓഫിസ്, ഫറോക്ക്: 0495 -2422200, മൊബൈൽ: 9400069683
• എക്സൈസ് റേഞ്ച് ഓഫിസ്, കോഴിക്കോട്: 0495 -2722991, മൊബൈൽ: 9400069684
• എക്സൈസ് റേഞ്ച് ഓഫിസ്, കുന്ദമംഗലം: 0495 - 2802766, മൊബൈൽ: 9400069684
• എക്സൈസ് റേഞ്ച് ഓഫിസ്, താമരശ്ശേരി: 0495 -2224430, മൊബൈൽ: 9400069685
• എക്സൈസ് റേഞ്ച് ഓഫിസ്, ചേളന്നൂർ: 0495 -2855888, മൊബൈൽ: 9400069686
• എക്സൈസ് റേഞ്ച് ഓഫിസ്, കൊയിലാണ്ടി: 0496-2624101, മൊബൈൽ: 9400069687
• എക്സൈസ് റേഞ്ച് ഓഫിസ്, ബാലുശ്ശേരി: 0496-2650850, മൊബൈൽ: 9400069688
• എക്സൈസ് റേഞ്ച് ഓഫിസ്, വടകര: 0496-2516715, മൊബൈൽ: 9400069689
• എക്സൈസ് റേഞ്ച് ഓഫിസ്, നാദാപുരം: 0496-2556100, മൊബൈൽ: 9400069690
• എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂർ: 0496-2202788, മൊബൈൽ: 9400069692
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.