വാതിലടഞ്ഞുതന്നെ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങാൻ പെടാപാട്
text_fieldsകോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് അടഞ്ഞ വാതിൽ ഇനിയും തുറന്നില്ല. ഒന്നാം പ്ലാറ്റ്ഫോമിൽ കടക്കുവാനും പുറത്തുവരാനും ചുറ്റിക്കറങ്ങിവരേണ്ട അവസ്ഥയാണ്. ഇതു യാത്രക്കാർക്ക് ദുരിതമാകുന്നു.
ടിക്കറ്റ് കൗണ്ടറിന് മുന്നിലൂടെയാണ് യാത്രക്കാർ അകത്തേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് വരുന്നതും. നേരത്തേ പുറത്തേക്കിറങ്ങാൻ പല വഴികളുണ്ടായിരുന്നു. ട്രെയിൻ വന്നിറങ്ങുന്നവർക്ക് തിരക്കില്ലാതെ പുറത്തിറങ്ങുന്നതിനും പലവഴികൾ സഹായകമായിരുന്നു. ഇപ്പോൾ 'ഏകജാലകം' വഴിയുള്ള പോക്കുവരവിൽ വീർപ്പുമുട്ടുകയാണ് യാത്രക്കാർ.
ടിക്കറ്റിന് വരി നിൽക്കുന്നവർക്കിടയിലൂടെ വേണം പുറത്തേക്ക് വരുന്ന യാത്രക്കാർക്ക് വരാൻ. മാത്രമല്ല, ഓട്ടോറിക്ഷയിൽ കയറാൻ പ്ലാറ്റ്ഫോം മുഴുവൻ നടന്ന് അത്രയും ദൂരം പുറത്ത് തിരിച്ചുനടക്കേണ്ട അവസ്ഥയാണ്. സുരക്ഷ പരിശോധനക്കായി മെറ്റൽ ഡിറ്റക്ടർ പ്രവേശനകവാടത്തിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ പരിശോധനകളൊന്നും ഉണ്ടാവാറില്ല.
കോവിഡ് വ്യാപനകാലത്താണ് റെയിൽവേ സ്റ്റേഷനിൽ പ്രവേശന കവാടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പുറത്തിറങ്ങാനുള്ള മെയിൻ ഗേറ്റിൽ ഡി.ടി.പി.സിയുടെ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകൾ വരുമ്പോൾ ഈ ഓഫിസ് കണ്ടുപിടിക്കാനും ചുറ്റിക്കറങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.