കൂമ്പാറയിൽ സ്ഫോടക വസ്തു ശേഖരം പിടികൂടി
text_fieldsതിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറയിൽനിന്ന് സ്ഫോടക വസ്തു ശേഖരം പൊലീസ് പിടികൂടി. 75 ജലാറ്റിൻ സ്റ്റിക്ക്, ഒരു ക്വിൻറൽ അമോണിയം നൈട്രേറ്റ് എന്നിവയാണ് പിടികൂടിയത്.
കൂമ്പാറ ആനക്കല്ലുംപാറയിലെ കരിങ്കൽ ക്വാറിക്ക് സമീപത്തെ കെട്ടിടത്തിലാണ് സ്ഫോടകവസ്തു ശേഖരിച്ചിരുന്നത്. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. സ്ഫോടക വസ്തു നിയമപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. സുമിത്ത് കുമാറിെൻറ നേതൃത്വത്തിലായിരുന്നു പൊലീസ് പരിശോധന. സീനിയർ സി.പി.ഒമാരായ സ്വപ്നേഷ്, കെ. മനീഷ്, അഹമ്മദ് അനീസ്, അനൂപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.