വ്യാജ സത്യവാങ്മൂലം: കാലിക്കറ്റിനോട് റിപ്പോർട്ട് തേടി
text_fieldsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ രജിസ്ട്രാറുടെയും പരീക്ഷ കണ്ട്രോളറുടെയും നിയമനവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയെന്ന പരാതിയിൽ വിശദീകരണം തേടി ഗവർണർ. സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് നൽകിയ അപേക്ഷയിലാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടിയത്.
രജിസ്ട്രാര്‍, പരീക്ഷ കണ്ട്രോളര് തസ്തികകളിലെ ഡെപ്യൂട്ടേഷന് നിയമനങ്ങള്‍ റദ്ദാക്കി സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിെച്ചന്നായിരുന്നു സര്‍വകലാശാല ഒരു കേസിൽ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയത്. സ്ഥിരനിയമനം നടത്താന്‍ ഒക്ടോബര്‍ ഒമ്പതിന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തിയെന്നും പിന്നീട് വി.സി ഉത്തരവ് പുറപ്പെടുവിച്ചെന്നുമായിരുന്നു വിവാദമായ സത്യവാങ്മൂലം. എന്നാല്‍, അന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തിെൻറ മിനിറ്റ്സില്‍ ഇക്കാര്യമില്ല. കോടതിയെ ബോധ്യപ്പെടുത്താന്‍ സമര്‍പ്പിച്ച വിവരങ്ങള്‍ വ്യാജമാണെന്നാണ് ആരോപണം.
സർവകലാശാലയുടേത് കള്ളപ്രചാരണമെന്ന് വിദ്യാർഥി കൂട്ടായ്മ
കോഴിക്കോട്: കോവിഡ് പടരുന്നതിനാൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ കാലിക്കറ്റ് സർവകലാശാല അധികൃതർ കള്ളപ്രചാരണം നടത്തുകയാണെന്ന് വിദ്യാർഥി കൂട്ടായ്മ. തീർത്തും ന്യായമായ ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് കലക്ടിവ്, പി.ജി സ്റ്റുഡൻറ്സ് കലക്ടിവ്, ലോ സ്റ്റുഡൻറ്സ് കലക്ടിവ് എന്നീ സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഇനിയും ഉന്നയിക്കുമെന്നും വിദ്യാർഥി കൂട്ടായ്മ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.