Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെറ്റായ ലാബ്...

തെറ്റായ ലാബ് റിപ്പോർട്ട്: പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

text_fields
bookmark_border
തെറ്റായ ലാബ് റിപ്പോർട്ട്: പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം
cancel

കോ​ഴി​ക്കോ​ട്: തെ​റ്റാ​യ പ​രി​ശോ​ധ​ന​ഫ​ല​ത്തി​നെ​തി​രെ ആ​രോ​ഗ്യ വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് ആ​രോ​പ​ണം. ബാ​ലു​ശേ​രി എ​ര​മം​ഗ​ലം സ്വ​ദേ​ശി ഷെ​വീ​ജാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​​ന്‍റെ അ​വ​ഗ​ണ​ന​ക്ക് ഇ​ര​യാ​യ​ത്.

ഷെ​വീ​ജി​ന് ഡെ​ങ്കി​പ്പ​നി​യാ​ണെ​ന്ന് ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​റി​യി​ക്കു​ക​യും വി​ദ​ഗ്ധ​ചി​കി​ത്സ​ക്ക് മ​റ്റ് ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​തു പ്ര​കാ​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു ത​വ​ണ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഡെ​ങ്കി​പ്പ​നി​യി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് ല​ഭി​ച്ച​തെ​ന്ന് ഷെ​വീ​ജ് പ​റ​ഞ്ഞു.

ജൂ​ൺ 15ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ത​നി​ക്ക് പ​നി വി​ട്ടു​മാ​റാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഷെ​വീ​ജ് പ​റ​ഞ്ഞു. അ​വ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ജൂ​ൺ 25 ന് ​ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡെ​ങ്കി​പ്പ​നി പ​രി​ശോ​ധി​ക്കാ​ൻ സ്വ​യം ആം​ബു​ല​ൻ​സ് വി​ളി​ച്ചു പോ​യി. കോ​വി​ഡും ഡെ​ങ്കി​പ്പ​നി​യും കൂ​ടെ​യാ​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് മ​റ്റെ​വി​ടെ​യെ​ങ്കി​ലും കാ​ണി​ക്കാ​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തു പ്ര​കാ​രം മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി.​കോ​ള​ജി​ൽ പോ​വു​ക​യും ചെ​യ്തു. അ​വി​ടെ നി​ന്നും മ​റ്റെ​വി​ടെ​യെ​ങ്കി​ലും ചി​കി​ത്സ തേ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ലം അ​ടു​ത്ത ദി​വ​സ​മാ​ണ് ല​ഭി​ച്ച​ത്.

അ​തി​ൽ ഡെ​ങ്കി​പ്പ​നി​യി​ല്ലെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഫ​ലം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും ഡെ​ങ്കി​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ് വാ​ങ്ങി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും 25,000 രൂ​പ​യി​ലേ​റെ ചെ​ല​വാ​യി​രു​ന്നു. ജൂ​ൺ 30 ന് ​ത​നി​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വാ​യെ​ങ്കി​ലും മാ​താ​വി​ന് പോ​സി​റ്റി​വാ​യ​തി​നാ​ൽ സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ തു​ട​രേ​ണ്ടി വ​ന്നു. അ​വ​രും നെ​ഗ​റ്റി​വാ​യ ശേ​ഷം ജൂ​ലൈ 19ന്​ ​ഡി.​എം.​ഒ​യെ ക​ണ്ട് താ​ൻ നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ പ​രാ​തി​യാ​യി ന​ൽ​കി​യി​രു​ന്നു. ജോ​ലി​യി​ല്ലാ​തെ ഇ​രി​ക്കു​ന്ന കോ​വി​ഡ് കാ​ല​ത്ത് തെ​റ്റാ​യ പ​രി​ശോ​ധ​ന ഫ​ല​ത്തി​​ന്‍റെ പേ​രി​ൽ ഉ​ണ്ടാ​യ അ​നാ​വ​ശ്യ ചെ​ല​വു​ക​ള​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ആ​രോ​ഗ്യ വ​കു​പ്പി​​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഷെ​വീ​ജ് പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:False lab report
News Summary - False lab report: Allegation that no action was taken despite the complaint
Next Story