ആരാധകരേ, ദയവായി ഈ ബോർഡുകൾ മാറ്റുമോ
text_fieldsകോഴിക്കോട്: ലോകകപ്പ് ഫുട്ബാൾ കഴിഞ്ഞ് ഖത്തറിലെ പല സ്റ്റേഡിയങ്ങൾപോലും പൊളിച്ചു മാറ്റിയെങ്കിലും ഇവിടെ ആരാധകർ പൊക്കിയ ബോർഡുകളും കട്ടൗട്ടുകളും മാറ്റിയില്ല. പല ടീമുകളും തോറ്റപ്പോൾ ആരാധകർ ‘മുങ്ങി’യതാണ്. ഇതുമാറ്റാൻ അധികൃതർ നിർദേശിച്ചെങ്കിലും ജില്ലയുടെ പല ഭാഗങ്ങളിലും പലരും അനുസരിച്ചില്ല.
പുള്ളാവൂർ പുഴയിൽ കട്ടൗട്ടുകൾ ഉയർന്നതോടെ ആരാധക ഫ്ലക്സുകളും കട്ടൗട്ടുകളും വരെ അൽപം വിവാദത്തിലുമായി. ചട്ടങ്ങൾ ലംഘിച്ചാണ് പലയിടങ്ങളിലും കൂറ്റൻ ബോർഡുകൾ ഉയർന്നത്. ഫുട്ബാൾ പ്രേമികളുടെ ആവേശത്തിന്റെ ഭാഗമായതിനാൽ ‘അങ്ങനെ പോട്ടെ’ എന്നുകരുതി അധികൃതർ ഇടപെട്ടില്ല.
പല ജങ്ഷനുകളിലും ഗതാഗതം മറയുന്ന തരത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്. ഇത് നീക്കം ചെയ്യാതെയിടുന്നത് അപകടത്തിന് കാരണമാകും. നഗരത്തിലും നാട്ടിൻപുറങ്ങളിലും ഇത്തരം ബോർഡുകൾ ധാരാളം ഇനിയും അഴിച്ചുമാറ്റാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.