'മാധ്യമ'ത്തിൽനിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ്
text_fields‘മാധ്യമ’ത്തിൽനിന്ന് വിരമിച്ച പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് മാനേജർ പി. സുരേന്ദ്രൻ, സീനിയർ ന്യൂസ് എഡിറ്റർ സി.എം. നൗഷാദലി, സീനിയർ ഡ്രൈവർ പി. കോയാമു, സീനിയർ പ്രിന്റർ കെ. അനിൽകുമാർ, സീനിയർ എക്സിക്യൂട്ടിവ് സെക്രട്ടറി പി. അബ്ദുൽറഷീദ്, സീനിയർ പ്രൂഫ് റീഡർ കെ. ദേവദാസൻ എന്നിവർ ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, സി.ഇ.ഒ പി.എം. സാലിഹ്, ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, അസോസിയറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അഷ്റഫ്, എഡിറ്റർ വി.എം. ഇബ്രാഹിം എന്നിവർക്കൊപ്പം
കോഴിക്കോട്: മാധ്യമത്തിൽനിന്ന് വിരമിച്ചവർക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സീനിയർ ന്യൂസ് എഡിറ്റർ സി.എം നൗഷാദലി, പ്രിന്റിങ് സീനിയർ സൂപ്പർവൈസർ പി. സുരേന്ദ്രൻ, പ്രിന്റിങ് വിഭാഗത്തിലെ കെ. അനിൽകുമാർ, സീനിയർ എക്സിക്യൂട്ടിവ് സെക്രട്ടറി പി. അബ്ദുൽ റഷീദ്, സീനിയർ ഡ്രൈവർ പി. കോയാമു, സീനിയർ പ്രൂഫ് റീഡർ കെ. ദേവദാസൻ എന്നിവരാണ് വിരമിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. മാധ്യമം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു.
എഡിറ്റർ വി.എം. ഇബ്രാഹിം, അസോസിയേറ്റ് എഡിറ്റർ യാസീൻ അശ്റഫ്, ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, സീനിയർ ജനറൽ മാനേജർ സിറാജുദ്ദീൻ, മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് എ. ബിജുനാഥ്, മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് കേന്ദ്ര സമിതി പ്രതിനിധി റഹ്മാൻ കുറ്റിക്കാട്ടൂർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, പ്രൊഡക്ഷൻ സീനിയർ മാനേജർ റഷീദലി, മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് കെ.എ. സെയ്ഫുദ്ദീൻ, മാധ്യമം എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി സജീവൻ, മാധ്യമം എംപ്ലോയീസ് സഹകരണ സൊസൈറ്റി ഡയറക്ടർ ഫസലുറഹ്മാൻ, മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് സെക്രട്ടറി പി.വി. അരവിന്ദാക്ഷൻ, ട്രഷറർ ഇ. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. മാധ്യമം മാനേജ്മെന്റിന്റെയും മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബിന്റെയും കേന്ദ്ര സമിതിയുടേയും മാധ്യമം എംപ്ലോയീസ് സഹകരണ സംഘത്തിന്റെയും മാധ്യമം എംപ്ലോയീസ് യൂനിയന്റെയും ഡി.ടി.പി വിഭാഗത്തിന്റെയും ഉപഹാരങ്ങൾ സമ്മാനിച്ചു. സി.എം. നൗഷാദലി, പി. സുരേന്ദ്രൻ, കെ. അനിൽകുമാർ, പി. അബ്ദുൽ റഷീദ്, പി. കോയാമു, കെ. ദേവദാസൻ എന്നിവർ മറുപടി പ്രസംഗം നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.